Malayalam Breaking News
വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ഫെയ്സ്ബുക്ക്; നടപടി ആരംഭിച്ചു
വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ഫെയ്സ്ബുക്ക്; നടപടി ആരംഭിച്ചു
കണക്കില്ലാത്ത വ്യാജ അക്കൗണ്ടുകളും ഗ്രൂപ്പുകളും പേജുകളുമൊക്കെയുള്ള സോഷ്യൽ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക്. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വ്യാജ അക്കൗണ്ടുകൾ എടുക്കാൻ സാധിക്കും. അത്തരത്തിൽ നിരവധി വ്യാജ അക്കൗണ്ടുകളിലൂടെ ജനങ്ങൾ വഞ്ചിക്കപ്പെടുന്നുമുണ്ട്. ഇത്തരം പേജുകള്‍ക്കും, ഗ്രൂപ്പുകള്‍ക്കും വിലങ്ങിടാനുള്ള നടപടി ആരംഭിച്ച് ഫെയ്സ്ബുക്ക്. വ്യാജ അക്കൗണ്ടുകള്‍ ഫെയിസ്ബുക്കിന്റെ വരുമാനത്തെ പോലും ബാധിക്കുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ഈ തീരുമാനത്തിലെത്തിയത്.
ഫെയ്സ്ബുക്കിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളോ പേജുകളോ അണെങ്കില്പോലും വ്യാജമെന്ന് കണ്ടെത്തിയാല്‍ പൂര്‍ണമായും നീക്കം ചെയ്യാനും, നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളെയോ ഉള്ളടക്കങ്ങളോ വേഗത്തില്‍ തന്നെ കണ്ടെത്താനുമാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം.
വിദ്വേഷ പ്രസംഗങ്ങള്‍, തെറ്റായ വാര്‍ത്തകള്‍, നഗ്നത, ലൈംഗികത, അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ എന്നിവ അതിവേഗം തന്നെ ഫെയിസ്ബുക്കില്നിന്നും നീക്കം ചെയ്യപ്പെടും, എന്നുമാത്രമല്ല നയങ്ങള്‍ ലംഘിച്ചതിനാല്‍ അക്കൗണ്ട് നീക്കം ചെയ്തതായി അപ്ലോഡ് ചെയ്തയാള്‍ക്ക് സന്ദേശവും ലഭിക്കും.
facebook fake accounts