Actress
രശ്മിക മന്ദാനയെ സിനിമയിൽ നിന്ന് വിലക്കി? റിപ്പോർട്ടുകൾ ഇങ്ങനെ
രശ്മിക മന്ദാനയെ സിനിമയിൽ നിന്ന് വിലക്കി? റിപ്പോർട്ടുകൾ ഇങ്ങനെ
പ്രശസ്ത നടിയും മോഡലുമാണ് രശ്മിക മന്ദാന. 2018ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്ന താരത്തിന് ഗീത ഗോവിന്ദം നൽകിയത് വലിയൊരു ബ്രേക്ക് തന്നെയായിരുന്നു. ഗീതഗോവിന്ദത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.
ഇപ്പോഴിതാ നടിയെ കന്നഡ സിനിമാലോകത്ത് നിന്നും വിലക്കുമെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. കന്നഡ തിയേറ്റര്‍ ഉടമകളും സംഘടനകളും സിനിമാലോകവും രശ്മികയ്ക്കെതിരെ ഉടന്‍ നടപടിയെടുക്കും എന്നും ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കാര്യത്തില്‍. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. കര്‍ണാടകയിലെ ഒരു വിഭാഗം ആളുകളാണ് നടിയെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കും അധിക്ഷേപ കമന്റുകള്‍ക്ക് വിധേയമാക്കുന്നതില്‍ അധികവും.
കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് ഇതിന് പ്രധാന കാരണം.രക്ഷിത് ഷെട്ടിയെ തള്ളിപ്പറഞ്ഞ രശ്മിക കന്നഡക്കാരെ മുഴുവനായി വഞ്ചിച്ചു എന്നും സോഷ്യല്‍ മീഡിയയില്‍ പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് രശ്മികയ്ക്കെതിരെ ശത്രുക്കള്‍ നടത്തുന്ന വിദ്വേഷ പ്രചരണം മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഏറെ നാളുകളായുള്ള പ്രണയത്തിന് ശേഷമുള്ള രശ്മികയുടേയും രക്ഷിത് ഷെട്ടിയുടേയും വിവാഹനിശ്ചയം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇതിനിടെയാണ് വിവാഹത്തില്‍ നിന്നും ഇരുവരും പിന്മാറിയത്.
അതേസമയം രശ്മിക ചിത്രം ‘ഗുഡ്ബൈ’ ഡിസംബര്‍ രണ്ടിന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത് തുടങ്ങും. ‘ചില്ലര്‍ പാര്‍ട്ടി’യും ‘ക്വീനു’മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്ത, അഭിഷേക് ഖാന്, എല്ലി അവ്റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.
രശ്മിക മന്ദാനയുടെ, ചിത്രത്തിലെ പ്രകടനം അഭിനന്ദനം നേടിയിരുന്നു. രശ്മിക മന്ദാന നായികയാകുന്ന പുതിയ ബോളിവുഡ് ചിത്രവും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ‘മിഷൻ മജ്നു’ എന്ന ചിത്രം 2023 ജനുവരി 18ന് നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് സ്ട്രീം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശന്തനു ഭഗ്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
