Connect with us

ഷാരൂഖ് ഖാനോട് നന്ദി പറഞ്ഞ് രാജകുമാരി; കാരണം!

Bollywood

ഷാരൂഖ് ഖാനോട് നന്ദി പറഞ്ഞ് രാജകുമാരി; കാരണം!

ഷാരൂഖ് ഖാനോട് നന്ദി പറഞ്ഞ് രാജകുമാരി; കാരണം!

ബോളിവുഡ് താരം ഷാരൂഖ് ഖാനോട് നന്ദി പറഞ്ഞ് റാപ്പര്‍ ഗായിക രാജകുമാരി. ‘ജവാന്‍’ സിനിമയുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും തന്നെ വിശ്വസിച്ച് ഈ ഗാനം ഏല്‍പ്പിച്ചതിന് ഷാരൂഖിനോട് നന്ദിയെന്നും രാജകുമാരി പ്രമുഖ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ഇന്ത്യന്‍ വംശജ കൂടിയാണ് രാജകുമാരി. ഷാരൂഖ് ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ജവാനി’ലെ റാപ്പ് ഗാനത്തിന് രാജകുമാരി അടുത്തിടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അനിരുദ്ധ് രവിചന്ദറായിരുന്നു ഇതിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

അതേസമയം, സുസ്മിത സെന്‍ അഭിനയിച്ച ‘ആര്യ 3’ എന്ന വെബ് സീരീസിലെ ‘ഷേര്‍ണി ആയി’ എന്ന ഗാനമാണ് രാജകുമാരിയുടെ വരാനിരിക്കുന്ന അടുത്ത ഗാനം. ‘ജവാന്‍’ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു.

ഇന്ത്യയില്‍ 626.37 കോടി രൂപയുടെ കളക്ഷന്‍ നേടിയ ജവാന്‍ അന്താരാഷ്ട്ര തലത്തില്‍ 1117.36 കോടി ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. ഷാറുഖ് ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മാസ് എന്റര്‍ടെയ്‌നറായാണ് ജവാന്‍ ഒരുക്കിയിരിക്കുന്നത്. ആസാദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന കിങ് ഖാന്‍ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

അവസാന ഭാഗത്തില്‍ അതിഥി താരമായി ഒരു ബോളിവുഡ് സൂപ്പര്‍താരവും എത്തുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്‌ലിയുടെ തന്നെ മുന്‍ സിനിമകളായ ‘തെറി’, ‘മെഴ്‌സല്‍’, ‘ബിഗില്‍’ എന്നീ സിനിമകളോട് താരതമ്യം തോന്നുന്ന പ്രമേയവും രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാല്‍ ഇതൊന്നും തന്നെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നില്ലെന്നും കാണികള്‍ അഭിപ്രായപ്പെട്ടിരുന്നു.

നര്‍മദ റായി എന്ന പൊലീസ് ഉദ്യോഗസ്ഥയായി നയന്‍താര എത്തുമ്പോള്‍ കാലി ഗെയ്ക്‌വാദ് എന്ന ആയുധക്കടത്തുകാരനായി വിജയ് സേതുപതി അഭിനയിക്കുന്നു. ഐശ്വര്യ റാത്തോര്‍ എന്ന കഥാപാത്രമായി അതിഥി വേഷത്തില്‍ വന്ന് ദീപികയും കയ്യടി നേടുന്നുണ്ട്. അനിരുദ്ധിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ മുതല്‍ക്കൂട്ടാണ്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

കാമിയോ റോളിലെത്തിയ ദീപിക പദുകോണ്‍ തന്റെ കഥാപാത്രം ഗംഭീരമാക്കി. പ്രിയാമണി, സുനില്‍ ഗ്രോവര്‍, സാന്യ മല്‍ഹോത്ര, റിദ്ധി ദോഗ്ര, ലെഹര്‍ ഖാന്‍, സഞ്ചീത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലൂടെ ഇതിനകം തന്നെ ഇന്ത്യയിലെ ബോക്‌സ്ഓഫിസില്‍ 35.6 കോടി രൂപ നേടികഴിഞ്ഞു. ചിത്രത്തിന് അസാധാരണമായ മുന്‍കൂര്‍ ബുക്കിങാണ് ലഭിച്ചത്. ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാന്‍ റിലീസ് ചെയ്തതും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

More in Bollywood

Trending