Connect with us

‘നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്’; ബോളിവുഡ് നടി

Bollywood

‘നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്’; ബോളിവുഡ് നടി

‘നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്’; ബോളിവുഡ് നടി

ഇത്തവണത്തെ ലോകകപ്പില്‍ മുഹമ്മദ് ഷമി ഗംഭീര ഫോമിലാണ്. തുടക്കത്തില്‍ അവസരം ലഭിക്കാതിരുന്ന താരം ശേഷം കളിച്ച നാലു മത്സരങ്ങളില്‍നിന്ന് 16 വിക്കറ്റുകളാണ് നേടിയത്. അതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടും. കൂടാതെ, മികച്ച ബൗളിങ് പരിഗണിച്ച് രണ്ട് തവണ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡ് നേരത്തെ ഷമി സ്വന്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ ഷമിയെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് പ്രേമികള്‍. വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം കരിയറിലടക്കം വലിയ തിരിച്ചടി നേരിട്ട താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

അതിനിടെ ബോളിവുഡില്‍ നിന്ന് ഷമിക്ക് ഒരു വിവാഹ അഭ്യര്‍ഥനയും വന്നു. നടി പായല്‍ ഘോഷാണ് ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

‘ഷമി നീ നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്’ എന്നാണ് രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ പായല്‍ ഘോഷ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധിയാളുകളാണ് കമന്റുമായി എത്തിയത്.

ചന്ദ്രശേഖര്‍ യെലേറ്റിയുടെ ‘പ്രയാണം’ എന്ന സിനിമയിലൂടെ സിനിമാ ജീവിതം ആരംഭിച്ച പായല്‍ ഘോഷ്, വര്‍ഷാധരേ, ഊസരവള്ളി, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിരുന്നു. കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെയുടെ പാര്‍ട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റാണിപ്പോള്‍ പായല്‍ ഘോഷ്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top