Connect with us

ദീപിക പദുകോണ്‍ ഗര്‍ഭിണി; ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കുടുംബം!

Social Media

ദീപിക പദുകോണ്‍ ഗര്‍ഭിണി; ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കുടുംബം!

ദീപിക പദുകോണ്‍ ഗര്‍ഭിണി; ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കുടുംബം!

നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് ദീപിക പദുകോണും രണ്‍വീര്‍ സിംങും. ഇപ്പോഴിതാ ദീപിക പദുകോണ്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ദി വീക്ക് എന്ന മാധ്യമമാണ് ദീപിക ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദീപികയുമായുടെ അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുണ്ട്.

77ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സ് (ബാഫ്ത) ചടങ്ങില്‍ പങ്കെടുക്കാനായി ദീപിക എത്തിയിരുന്നു. സബ്യസാചി മുഖര്‍ജിയുടെ കസ്റ്റം സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്. വയറു മറച്ചു പിടിച്ച ദീപിക ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ ഇതോടെയാണ് ശക്തമായത്.

2018 നവംബറില്‍ ഇറ്റലിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ, ഒരു അഭിമുഖത്തില്‍ അമ്മയാകാനുള്ള പ്ലാനിനെ കുറിച്ച് ദീപികയോട് ചോദിച്ചപ്പോള്‍, ‘തീര്‍ച്ചയായും, രണ്‍വീറും ഞാനും കുട്ടികളെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്’ എന്ന് താരം പറഞ്ഞിരുന്നു.

അതേസമയം, ഹൃത്വിക് റോഷന്‍ നായകനായ ആക്ഷന്‍ ചിത്രമായ ഫൈറ്റര്‍ ആണ് ദീപികയുടെ ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. ‘കല്‍ക്കി 2898 എഡി’ , ‘സിംഗം എഗെയ്ന്‍’ എന്നീ ചിത്രങ്ങളാണ് ദീപികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

More in Social Media

Trending