Bollywood
കോണ്ടത്തിന്റെ പരസ്യത്തിൽ നിന്നും കാലാവധിക്ക് മുൻപ് രൺവീർ പിന്മാറി ! കാരണം ദീപിക പദുകോൺ ..
കോണ്ടത്തിന്റെ പരസ്യത്തിൽ നിന്നും കാലാവധിക്ക് മുൻപ് രൺവീർ പിന്മാറി ! കാരണം ദീപിക പദുകോൺ ..
By
ഗര്‍ഭനിരോധന ഉറ ബ്രാൻഡായ ഡയറെക്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു രൺവീർ സിംഗ് . ഇപ്പോൾ താരം അതിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ദീപികയുമായുള്ള വിവാഹമാണ് ഈ പിന്മാറ്റത്തിന് കാരണം.
കരാര്‍ കാലാവധി അവസാനിക്കുന്നതിനും മുന്‍പ് തന്നെ രണ്‍വീറും ഡ്യൂറെക്സും സൗഹാര്‍ദപരമായി വേര്‍പിരിഞ്ഞുവെന്ന് ഫോര്‍ബ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.ദീപികയുമായുള്ള വിവാഹത്തിന് ശേഷം രണ്‍വീറിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചുവെന്നും ഇതിനെത്തുടർന്ന് പ്രതിഫലത്തുക കുത്തനെ ഉയര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് ഡ്യൂറെക്സിന്റെ പരസ്യത്തില്‍ നിന്ന് താരം പിന്മാറിയതെന്ന് അഭ്യൂഹമുണ്ട്.
രണ്‍വീറിന്റെയും ദീപികയുടെയും വിവാഹത്തിന് ഡ്യൂറെക്സ് ഇന്ത്യ ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്തത് വൻ വാർത്തയായിരുന്നു.രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംബ, സോയ അക്തര്‍ ഒരുക്കിയ ഗലി ബോയ് എന്നിവയായിരുന്നു രണ്‍വീറിന്റെ ഏറ്റവും പുതിയ റിലീസുകള്‍. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതായിരുന്നു ദീപിക അവസാനമായി വേഷമിട്ട ചിത്രം. പിന്നീട് വിവാഹത്തോടനുബന്ധിച്ച് ദീപിക സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്തു. മേഘ്ന ഗുല്‍സാര്‍ ഒരുക്കുന്ന ചപകിലാണ് ദീപികയിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആസിഡ് ആക്രമണത്തില്‍ നിന്ന് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.
ranveer singh will not be endorsing condom brand
