Connect with us

രൺവീറിനെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് സോഷ്യൽ മീഡിയ ;പ്രമോഷൻ പരിപാടിക്കിടെ എടുത്തുചാടി ആരാധകരെ പരിക്കേൽപ്പിച്ചു!

Malayalam Breaking News

രൺവീറിനെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് സോഷ്യൽ മീഡിയ ;പ്രമോഷൻ പരിപാടിക്കിടെ എടുത്തുചാടി ആരാധകരെ പരിക്കേൽപ്പിച്ചു!

രൺവീറിനെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് സോഷ്യൽ മീഡിയ ;പ്രമോഷൻ പരിപാടിക്കിടെ എടുത്തുചാടി ആരാധകരെ പരിക്കേൽപ്പിച്ചു!

ബോളിവുഡിലെ ഏറ്റവും ആര്‍ജ്ജവമുള്ള താരങ്ങളിലൊരാളാണ് രണ്‍വീര്‍ സിങ്. സ്റ്റേജ് ഷോയാണെങ്കിലും പ്രമോഷന്‍ പരിപാടികളിലാണെങ്കിലും കഥാപാത്രങ്ങളുടെ അതേ ആര്‍ജ്ജവമാണ് രണ്‍വീര്‍ കാണിക്കുന്നത്.  പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഏതറ്റം വരെയും പോകുന്ന പ്രകൃതക്കാരനാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ വ്ത്യസ്തനും ഏറെ ആക്ടീവുമാണ് രണ്‍വീര്‍. എന്നാൽ താരത്തിന്റേതായി ഉടൻ റിലീസ് ആകുന്ന ഗല്ലി ബോയുടെ പ്രചരണാർത്ഥം ആരാധകരുടെ ഇടയിലേക്ക് എടുത്ത് ചാടി കുറേപേർക്ക് പരിക്കേറ്റു.

ഗല്ലി ബോയിയുടെ പ്രചരണാര്‍ഥം ലാക്‌മേ ഫാഷന്‍ വീക്കില്‍ രണ്‍വീര്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്‌റ്റൈലില്‍ രണ്‍വീര്‍ എടുത്തുചാടി. പക്ഷെ ചാടം പിഴച്ചു. ആരാധകര്‍ക്ക് രണ്‍വീറിനെ കൈപ്പിടിയിലൊതുക്കാനായില്ല. തലയിടിച്ചു വീണ യുവതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


അതേസമയം, താരത്തിനെതിരെ രൂക്ഷ വിമര്‍ശനവും നടക്കുന്നുണ്ട്. കുട്ടിക്കളി മാറ്റാനാണ് സോഷ്യല്‍ മീഡിയ പറയുന്നത്. . ഇതാദ്യമായിട്ടല്ല രണ്‍‌വീര്‍ ആരാധകക്കൂട്ടത്തിലേക്ക് ഇങ്ങനെ എടുത്തുചാടുന്നത്.


ആ ലിയ ഭട്ടിനെയും രണ്‍വീര്‍ സിംഗിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ‘ഗല്ലി ബോയ്’. സായ അക്തര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ranveer singh immature act resulted accident



More in Malayalam Breaking News

Trending