Malayalam Breaking News
ദീപികയുടെ ചെരിപ്പ് കയ്യിലേന്തി രൺവീർ ;കയ്യടിച്ച് ആരാധകർ !!
ദീപികയുടെ ചെരിപ്പ് കയ്യിലേന്തി രൺവീർ ;കയ്യടിച്ച് ആരാധകർ !!
Published on
ബോളിവുഡ് സൂപ്പർ താര ദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും നിരവധി ആരാധകരാണുള്ളത്. താര വിവാഹവും പ്രണയവും ആഘോഷമാക്കുന്ന ആരാധകര്‍ അവരുടെ ചില സ്വകാര്യ നിമിഷങ്ങളേയും ഏറ്റെടുക്കാറുണ്ട്. ഒരേ മേഖലയില്‍ പ്രശസ്തരായി തുടരുന്ന ദമ്ബതികള്‍ക്കിടയില്‍ സ്വാഭാവികമായി ഉടലെടുത്തേക്കാവുന്ന ഈഗോ തങ്ങള്‍ക്കിടയിലില്ല എന്ന് നടന്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് ഇരുവരുടെയും ഒരു ചിത്രമാണ്. ഒരു വിവാഹ ചടങ്ങിനിടെയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ആതിഥേയരെ ദീപിക വണങ്ങുന്നതിനിടെ, ഒരു കയ്യില്‍ രണ്‍വീര്‍ ദീപികയുടെ ചെരുപ്പ് പിടിച്ചിരിക്കുന്നതാണ് ചിത്രത്തില്‍. ചിത്രം വൈറലായതോടെ രണ്‍വീറിന് കയ്യടിക്കുകയാണ് ആരാധകര്‍.
ranveer singh hold deepika padukon chappal
Continue Reading
You may also like...
Related Topics:Deepika Padukone, ranvir sing
