Malayalam Breaking News
‘ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്,’ – രൺവീർ സിംഗ്
‘ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്,’ – രൺവീർ സിംഗ്
By
‘ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്,’ – രൺവീർ സിംഗ്
രൺവീർ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം ആരാധകർ വളരെ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു. ഇരുവരുടെയും ഓൺസ്ക്രീൻ പൊരുത്തം ജീവിതത്തിലുമുണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം .
ഇറ്റലിയിലെ ലേക്ക് കോമോ റിസോര്‍ട്ടിലെ വിവാഹത്തിന് ശേഷം നവംബര്‍ 21ന് ബംഗളൂരുവില്‍ ദീപികയുടെ കുടുംബം ഒരുക്കിയ വിവാഹ സൽക്കാരത്തില്‍ പങ്കെടുത്തതിനുശേഷം ഇരുവരും മുംബൈയില്‍ തിരിച്ചെത്തി. ബംഗളൂരുവിലെ പാർട്ടിയിൽ തിളങ്ങിയ താരങ്ങൾ ശനിയാഴ്ച രണ്‍വീറിന്റെ സഹോദരി റിതിക മുംബൈയില്‍ ഒരുക്കിയ വിവാഹ സൽക്കാരത്തിലും വ്യത്യസ്തമായാണെത്തിയത്. ഇത്തവണ പാട്ട് പാടിയും നൃത്തമാടിയുമാണ് ഇരുവരും സൽക്കാരം ആഘോഷമാക്കിയത്.
എന്നാൽ പാര്‍ട്ടിക്കിടെ ദീപികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതിനിടെ രണ്‍വീര്‍ ദീപികയെ കുറിച്ചു പറഞ്ഞ വാക്കുകള്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു – ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്,’ രണ്‍വീറിന്റെ ഈ വാക്കുകള്‍ കേട്ട് സദസ്സ് മുഴുവൻ കൈയ്യടിക്കുകയായിരുന്നു.
ranveer singh about deepika padukone