Movies
കൊറോണ; രണ്‍വീര്‍ ചിത്രം ’83’ റിലീസ് നീട്ടിവെച്ചു
കൊറോണ; രണ്‍വീര്‍ ചിത്രം ’83’ റിലീസ് നീട്ടിവെച്ചു
രണ്‍വീര്‍ സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവായി വേഷമിടുന്ന ’ ’83’ എന്ന സിനിമയുടെ റിലീസ് മാറ്റി. കോവിഡ് -19ന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവെച്ചത്. ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളില്‍ എത്താനിരുന്നത്
‘എല്ലാവരും കൊറോണ പ്രതിരോധത്തിനുള്ള ജാഗ്രതാനിര്‍ദേശങ്ങളും മുന്‍കരുതലുകളുമെടുക്കണം. പ്രതിബന്ധങ്ങളോട് പോരാടുന്ന ഒരാളുടെ കഥയാണ് ’83’ പറയുന്നത്. നമ്മളും ഇതിനെയെല്ലാം തരണം ചെയ്ത് ഉടനെ തിരിച്ചുവരുമെന്ന് കരുതുന്നു. 83 ഞങ്ങളുടെ സിനിമി മാത്രമല്ല, ഒരു രാജ്യത്തിന്റെ കൂടെ സിനിമയാണ്. ഒരു രാജ്യത്തിന്റെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം. എല്ലാവരും സുരക്ഷിതരായിരിക്കൂ, വേണ്ട കരുതലുകള്‍ എടുക്കൂ. നമ്മള് തിരിച്ചുവരും.’ രണ്‍ബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കപിൽ ദേവായാണ് രൺവീർ എത്തുന്നത്. ചിത്രത്തിന്റെ പ്രമേയം ആകട്ടെ 1983- ലെ ലോക കപ്പ് വിജയത്തെ കുറിച്ചാണ്. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്യുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ranveer sing
