Connect with us

ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് മലയാളത്തിലെ പ്രമുഖ നടനെ വിളിച്ചപ്പോള്‍ അന്ന് പനി വന്നേക്കാമെന്നായിരുന്നു മറുപടി; രഞ്ജിത്ത്

Malayalam

28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിന് മുഖ്യാതിഥിയായി മലയാളത്തിലെ പ്രമുഖ നടനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.

ഉദ്ഘാടന ദിവസം ആരാഞ്ഞ നടനോട് എട്ടാം തീയതിയാണെന്ന് അറിയിച്ചപ്പോള്‍ അന്ന് തനിക്ക് പനി വന്നേക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്നുള്ള ശ്രമത്തിലാണ് രാജ്യം കണ്ട അഭിനേതാക്കളില്‍ പ്രഥമസ്ഥാനീയനായ നാന പടേക്കറിലേക്ക് അക്കാദമി എത്തിച്ചേര്‍ന്നത്. ക്ഷണം സ്വീകരിച്ചെത്തിയതില്‍ നാന പടേക്കറോട് നന്ദിയുണ്ടെന്നും രഞ്ജിത്ത് ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു.

50 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഒരൊറ്റ മലയാളി സംവിധായകന്‍ പോലും സമീപിക്കാത്തത് തനിക്ക് നാണക്കേടായിരുന്നെന്ന് നാന പടേക്കര്‍ പറഞ്ഞു. ഒരു നടനെന്ന നിലയില്‍ താന്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്തയായിരുന്നു അപ്പോഴൊക്കെ. ഇപ്പോള്‍ മേളക്കായി ക്ഷണിച്ചതില്‍ സന്തോഷമുണ്ട് പടേക്കര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top