Malayalam
യുവാവിന്റെ മൊഴി പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല, പരാതിയിലെ സുപ്രധാന വിവരങ്ങൾ പോലും തെറ്റെന്ന് കോടതി
യുവാവിന്റെ മൊഴി പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല, പരാതിയിലെ സുപ്രധാന വിവരങ്ങൾ പോലും തെറ്റെന്ന് കോടതി
ബംഗാളി നടിയുടെ ലൈം ഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ പരാതിയിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് കോടതി. യുവാവിന്റെ മൊഴി പൂർണമായും വിശ്വസിക്കാൻ സാധിക്കില്ലെന്നും പരാതിയിൽ പറയുന്നത് പ്രകാരം 2012ൽ സംഭവം നടന്നുവെന്ന് ആരോപിക്കുന്ന ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
യുവാവ് ലൈം ഗികാരോപണം നേരിട്ടെന്ന് ആരോപിക്കുന്ന താജ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത് 2015ലാണ്. എന്നാൽ പരാതി പ്രകാരം 2012ലാണ് സംഭവം നടന്നിരിക്കുന്നത്. ഇതുകൂടാതെ 12 വർഷം യുവാവ് പരാതി നൽകാതിരിക്കാൻ മതിയായ കാരണം കോടതിയെ ബോധ്യപ്പെടുത്താനും സാധിച്ചിട്ടില്ല.
രഞ്ജിത്തിനെതിരെയുള്ള യുവാവിന്റെ പരാതിയിലെ സുപ്രധാന വിവരങ്ങൾ തന്നെ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പീഡന ആരോപണത്തിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി രഞ്ജിത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം നൽകിയത്.
സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ രഞ്ജിത്ത് പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇ രയാക്കിയെന്നാണ് യുവാവിന്റെ പരാതി. 2012 ൽ ആണ് സംഭവം. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്നാണ് യുവാവ് പറഞ്ഞത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ പ്ര കൃതി വി രുദ്ധ പീ ഡനത്തിനിരയാക്കിയെന്നാണ് യുവാവ് ആരോപിക്കുന്നത്.
കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടത്. തുടർന്ന് അവസരത്തിനായി ഹോട്ടൽ റൂമിലെത്തിയ തന്നോട് ഫോണിൽ ബന്ധപ്പെടാനായി ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും യുവാവ് പറയുന്നു. രണ്ട് ദിവസത്തിന് ശേഷം ബംഗളൂരു താജ് ഹോട്ടലിൽ രാത്രി പത്ത് മണിയോടെ എത്താൻ ആവശ്യപ്പെട്ടു.
തുടർന്ന് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താനാണ് സംവിധായകൻ പറഞ്ഞത്. റൂമിലെത്തിയതും മദ്യം കുടിക്കാൻ നിർബന്ധിക്കുകയായിരുന്നു. പിന്നാലെയാണ് തന്നെ പീ ഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. കേസ് നിലവിൽ ബംഗളൂരു പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.