Bollywood
പലരും കരുതുന്നതും കേൾക്കുന്നതും അവർ വളരെ ക്ലോസ്ഡ് ആയ വ്യക്തിയാണെന്നാണ്, പക്ഷെ അവർ വളരെ സ്നേഹമുള്ള വ്യക്തിയാണ്; ഐശ്വര്യ റായിയെ കുറിച്ച് അനുഷ്ക ശർമ
പലരും കരുതുന്നതും കേൾക്കുന്നതും അവർ വളരെ ക്ലോസ്ഡ് ആയ വ്യക്തിയാണെന്നാണ്, പക്ഷെ അവർ വളരെ സ്നേഹമുള്ള വ്യക്തിയാണ്; ഐശ്വര്യ റായിയെ കുറിച്ച് അനുഷ്ക ശർമ
ബോളിവുഡിലെ ഐക്കോണിക് താരമാണ് ഐശ്വര്യ റായ്. ഒരു കാലത്ത് ബോളിവുഡിനെയും തെന്നിന്ത്യയെയും തന്ന ഇളക്കി മറിച്ച, യുവാക്കളുടെ മനസിനെ കവർന്നെടുത്ത നടി ഇന്ന് അമ്പതിന്റെ നിറവിലും നിരവധി പേരുടെ ആരാധകന പാത്രമാണ്. പക്ഷേ ഇന്ന് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുകയാണ് താരം.
അതുപോലെ ബോളിവുഡിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടുന്ന താര കുടുംബവുമാണ് ഐശ്വര്യയുടേത്. അഭിഷേക് ബച്ചനെ വിവാഹം ചെയ്യാൻ ഐശ്വര്യ റായ് തീരുമാനിച്ചപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. പൊതുവെ യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് അമിതാഭ് ബച്ചനും കുടുംബവും. വിവാഹത്തോടെ ഐശ്വര്യയുടെ കരിയർ അവസാനിക്കുമെന്ന് പലരും പ്രവചിച്ചു. ഇത് തന്നെയാണ് പിന്നീട് സംഭവിച്ചത്.
ഇപ്പോൾ ഐശ്വര്യയുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകളും നടിയുടെ സ്വകാര്യ ജീവിതവുമാണ് സോഷ്യൽ മീഡയിയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. അമ്മയായ ശേഷം വന്ന ഇടവേള കഴിഞ്ഞ് ഐശ്വര്യ റായ് അഭിനയിച്ച സിനിമകളിൽ ഒന്നാണ് 2017 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുശ്കിൽ. സിനിമ മികച്ച വിജയം നേടി. രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യ റായ്, ഫവദ് ഖാൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
ഐശ്വര്യ റായിക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് അനുഷ്ക ശർമ്മ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അവർക്കൊപ്പം എനിക്ക് ഒരു സീനുണ്ടായിരുന്നു. ഐശ്വര്യയെ കണ്ടപ്പോൾ എനിക്ക് ടിപ്പിക്കൽ റിയാക്ഷൻ ആണുണ്ടായത്. എന്റെ മേക്കപ്പ് റൂമനപ്പുറത്താണ് അവരുള്ളത്. ഡോർ തുറന്നപ്പോൾ എനിക്ക് അവരെ പോയി കാണാൻ പോയി. എന്നെ കണ്ട് അവർ ഹായ് വരൂ എന്ന് പറഞ്ഞു. അകത്ത് കയറി ഞങ്ങൾ സംസാരിച്ചു.
പലരും കരുതുന്നതും കേൾക്കുന്നതും അവർ വളരെ ക്ലോസ്ഡ് ആയ വ്യക്തിയാണെന്നാണ്. പക്ഷെ അവർ വളരെ സ്നേഹമുള്ള വ്യക്തിയാണ്. ഐശ്വര്യയെ ആദ്യമായി കാണുന്നത് വിദേശത്ത് വെച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കാണ്. ബച്ചന്റെ ഒരു പാർട്ടി അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടെ പോയപ്പോൾ ഐശ്വര്യ എന്നോട് വളരെ നല്ല രീതിയിൽ പെരുമാറി. എന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു. അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഏ ദിൽ ഹെ മുഷ്കിലിന്റെ സെറ്റിൽ താനും രൺബീറും ഐശ്വര്യയുടെ ഭംഗി കണ്ട് അത്ഭുതപ്പെട്ടിരുന്നെന്നും അനുഷ്ക ശർമ്മ തുറന്ന് പറഞ്ഞു.
ചിത്രത്തിൽ നായികാ വേഷം ചെയ്തത് അനുഷ്കയാണ്. എന്നാൽ ഐശ്വര്യയുടെ കഥാപാത്രത്തിനും പ്രാധാന്യം ഉണ്ടായിരുന്നു. കരൺ ജോഹറാണ് ഏ ദിൽ ഹെ മുശ്കിൽ സംവിധാനം ചെയ്തത്. ഐശ്വര്യ ഈ ചിത്രം ചെയ്യാൻ സമ്മതം പറഞ്ഞിരുന്നില്ലെങ്കിൽ തനിക്ക് മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നെന്ന് കരൺ ജോഹർ പറഞ്ഞിട്ടുണ്ട്.
രൺബീറും അനുഷ്കയും ഇല്ലെങ്കിൽ പകരം ആളെ വെച്ച് ചെയ്തേനെ. പക്ഷെ ഐശ്വര്യ നോ പറഞ്ഞിരുന്നെങ്കിൽ തനിക്ക് പകരം ആളില്ലായിരുന്നു എന്നാണ് കരൺ ജോഹർ പറഞ്ഞത്. ചിത്രത്തിലെ ഐശ്വര്യയുടെയും രൺബീറിന്റെയും ഇന്റിമേറ്റ് രംഗങ്ങൾ ഏറെ ചർച്ചയായി. ഇന്നും ഈ സിനിമയ്ക്ക് ആരാധകർ ഉണ്ട്.
മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആനന്ദ് അമ്പാനിയുടേയും രാധിക മർച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകളെല്ലാം വൈറലായിരുന്നു.
അമിതാഭ് ബച്ചനും ഭാര്യയും മക്കളും എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്തപ്പോൾ ആരാധ്യയും ഐശ്വര്യയും മാത്രമായി പിന്നെയാണ് ചിത്രങ്ങൾ എടുത്തത്. ഇതോടെ നാളുകളായി നൽക്കുന്ന ഗോസിപ്പികൾക്ക് വീണ്ടും തീപിടിച്ചിരിക്കുകയാണ്. ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നും എന്നാൽ ജയബച്ചനുമായുള്ള പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ അഭിഷേകും ഐശ്വര്യയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പറയുന്നുണ്ട്.