Bollywood
ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു ഐശ്വര്യ. പക്ഷെ സൽമാനുമായുള്ള പ്രണയം പരസ്യമായി സമ്മതിക്കാൻ ഐശ്വര്യ തയ്യാറായിരുന്നില്ല; സൊഹൈൽ ഖാൻ
ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു ഐശ്വര്യ. പക്ഷെ സൽമാനുമായുള്ള പ്രണയം പരസ്യമായി സമ്മതിക്കാൻ ഐശ്വര്യ തയ്യാറായിരുന്നില്ല; സൊഹൈൽ ഖാൻ
ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഐശ്വര്യ റായും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്കും തുടർന്നുണ്ടായ വിവാദങ്ങൾക്കുമെല്ലാം ശേഷമാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ ഇപ്പോഴും ഐശ്വര്യസൽമാൻ പ്രണയ കഥ ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ ആ പ്രണയ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീടൊരിക്കലും ഐശ്വര്യ സൽമാൻ ഖാനൊപ്പം അഭിനയിക്കുകയോ ഒരുമിച്ചൊരു വേദി പങ്കിടുകയോ പോലും ചെയ്തിട്ടില്ല. ഐശ്വര്യ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തുവെങ്കിലും 58ാം വയസിലും സൽമാൻ ഖാൻ അവിവാഹിതനാണ്.
സൽമാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉന്നയിച്ചത്. സൽമാൻ ഐശ്വര്യയോട് കാണിച്ച അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇക്കാലത്ത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഇതിനിടെ, ഐശ്വര്യയ്‌ക്കെതിരെ സൽമാന്റെ സഹോദരനും നടനുമായ സൊഹൈൽ ഖാൻ രംഗത്ത് വന്നതോടെ സംഭവം വീണ്ടും വിവാദങ്ങളിലേയ്ക്ക് പോയി. ഒരിക്കലും ഐശ്വര്യ സൽമാനുമായുള്ള ബന്ധത്തെ അംഗീകരിച്ചിരുന്നില്ലെന്നായിരുന്നു സൊഹൈലിന്റെ ആരോപണം.
ഐശ്വര്യ തങ്ങളുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു ഐശ്വര്യ. പക്ഷെ തങ്ങളുടെ പ്രണയം പരസ്യമായി സമ്മതിക്കാൻ ഐശ്വര്യ തയ്യാറായിരുന്നില്ല. ഇപ്പോൾ അവൻ പരസ്യമായി കരുയുന്നുണ്ട്. പക്ഷെ അവന്റെ കൂടെ നടക്കുമ്പോഴും, ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ വന്നു പോയിരുന്നപ്പോഴും അവൾ തങ്ങളുടെ ബന്ധത്തെ അംഗീകരിച്ചിരുന്നുവോ? അവൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
അത് സൽമാനെ അസ്വസ്ഥനാക്കിയിരുന്നു. അവൾക്ക് അവനോടുള്ള സ്‌നേഹം എത്രത്തോളം ആണെന്നുള്ള കാര്യം അവന് അറിയണമായിരുന്നു. അവൾ ഒരിക്കലും അക്കാര്യത്തിൽ അവന് ഒരു ഉറപ്പും നൽകിയിരുന്നില്ല എന്നും സൊഹൈൽ ഖാൻ പറഞ്ഞിരുന്നു. അതേസമയം, ഐശ്വര്യയുടേയും വിവേക് ഒബ്‌റോയുടേയും അടുപ്പത്തെക്കുറിച്ചും സൊഹൈൽ ഖാൻ പരിഹസിച്ചിരുന്നു.
സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി പ്രണയത്തിലാകുന്നത്. വിവേകുമായി അടുപ്പമുള്ളപ്പോൾ തന്നെ ഐശ്വര്യ നിരന്തരം സൽമാൻ ഖാനുമായി ഫോണിൽ ബന്ധപ്പെടുമായിരുന്നു എന്നാണ് സൊഹൈൽ ഖാൻ പറഞ്ഞത്. അതാണ് വിവേകിനെ അസ്വസ്ഥനാക്കിയതെന്നായിരുന്നു താരം പറഞ്ഞത്.
സൽമാനുമായുള്ള പ്രണയം അവസാനിച്ച ശേഷമാണ് ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി അടുപ്പത്തിലാകുന്നത്. തന്നെ സൽമാൻ ഖാൻ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. ഒരുകാലത്ത് ഭാവിയിലെ സൂപ്പർ താരമായി കരുതിയിരുന്ന വിവേക് ഒബ്‌റോയിയുടെ കരിയർ അവസാനിപ്പിച്ചതിന് പിന്നിൽ സൽമാൻ ഖാൻ ആണെന്നാണ് ഗോസിപ്പുകൾ. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു.
പിന്നീടാണ് ഐശ്വര്യ റായ് അഭിഷക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇരുവർക്കും ഒരു മകളുമുണ്ട്. സൽമാൻ ഖാൻ പിന്നീട് നടി കത്രീന കൈഫുമായി പ്രണയത്തിലായെങ്കിലും ഈ ബന്ധം പിന്നീട് അവസാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം സൽമാൻ ഖാൻ ഇപ്പോൾ ഗായികയും മോഡലുമായ ലുലിയ വാൻതൂറുമായി പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം ലുലിയയുടെ ജന്മദിനം ഖാൻ കുടുംബം ആഘോഷമാക്കിയിരുന്നു.