Bollywood
രണ്‍ബീറിന്റെ രാമായണത്തിന്റെ ബജറ്റ് കേട്ട് ഞെട്ടി!; നിര്‍മാതാവ് പിന്മാറി!
രണ്‍ബീറിന്റെ രാമായണത്തിന്റെ ബജറ്റ് കേട്ട് ഞെട്ടി!; നിര്‍മാതാവ് പിന്മാറി!
പുരാണ കഥയായ രാമായണത്തെ ആസ്പദമാക്കി രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണം. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് കഥാപാത്രങ്ങളായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാവ് പ്രോജക്ടില്‍ നിന്ന് മാറിയെന്നാണ് പുറത്തുവരുന്ന വിവരം.
ചിത്രത്തിന്റെ ബജറ്റ് താങ്ങാനാവില്ലെന്ന് പറഞ്ഞാണ് നിര്‍മാതാവായ മധു മന്റേന ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ഇതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്ത് ഡിഎന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇത്രയും ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് അറിയിച്ചുകൊണ്ടാണ് മധു മന്റേനയെ ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ്പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. കൂടാതെ രാവണന്റെ വേഷമിടുന്നത് കെജിഎഫിലൂടെ ലോകമെമ്ബാടും ആരാധകരെ സൃഷ്ടിച്ച കന്നഡ താരം യഷ് ആണ്. 500 കോടി ബജറ്റിലാണ് ചിത്രം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്.
