Actor
ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍
ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍
മലയാളികളിടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിന് പുറത്തും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട് ആരാധകരുടെ സ്വന്തം ഫഫാ. നിലവില്‍ ആവേശം എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്തിയത്. 135 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. മലയാളത്തിനൊപ്പം തെലുങ്കിലും തമിഴിലും ഫഹദ് സജീവമാണ്. ഫഹദിലെ നടനോടുള്ള ഇഷ്ടം കമല്‍ ഹാസന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
ഫഹദ് ഫാസിലിനെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിസ്മയിപ്പിക്കുന്ന നടന്‍ എന്നാണ് രണ്‍ബീര്‍ ഫഹദിനെ വിശേഷിപ്പിക്കുന്നത്.
‘ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തുന്ന നടനാണ്. അദ്ദേഹത്തിന്റെ പുഷ്പ, സൂപ്പര്‍ ഡീലക്‌സ് എന്നിവയെല്ലാം കണ്ടു. ഒരു നടനെന്ന രീതിയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. വിക്രമും ഞാന്‍ കണ്ടിരുന്നു, എന്തൊരു കാസ്റ്റാണ് ആ ചിത്രത്തില്‍.
കമല്‍ഹാസന്‍ സാര്‍, വിജയ് സേതുപതി, ഫഹദ്, പിടികൊടുക്കാത്ത തരത്തിലുള്ള ആയ ആക്റ്റിംഗ് ആണ് ഫഹദിന്റേത്, ഒരു പുതിയ സ്‌റ്റൈല്‍ ആക്റ്റിംഗ് ആണത്, തീവ്രമായ ഒന്ന്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം, എന്താണ് ആ കഥാപാത്രം അനുഭവിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാം. അതിഗംഭീര നടന്‍’ എന്നായിരുന്നു രണ്‍ബിര്‍ പറഞ്ഞത്.
അതേസമയം, ആവേശത്തിലെ രംഗണ്ണനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ‘എടാ മോനേ’ എന്ന ഡയലോഗും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. ‘രോമാഞ്ചം’ എന്ന ഹിറ്റിന് ശേഷം ജിത്തു മാധവന്‍ ഒരുക്കിയ ചിത്രമാണ് ആവേശം.
