Connect with us

ബാഹുബലിയിലെ പൽവാൾ ദേവൻ എങ്ങനെ ഈ കോലത്തിലായി!

Malayalam

ബാഹുബലിയിലെ പൽവാൾ ദേവൻ എങ്ങനെ ഈ കോലത്തിലായി!

ബാഹുബലിയിലെ പൽവാൾ ദേവൻ എങ്ങനെ ഈ കോലത്തിലായി!

ബാഹുബലിയിലെ പ്രഭാസിനെ പോലെ തന്നെ ആരാധകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ് പൽവാൾ ദേവനായി എത്തിയ റാണാ ദഗ്ഗുബാട്ടി.താരത്തിന്റെ പുതിയ പുതിയ ചിത്രങ്ങൾക്ക് വലിയ പിന്തുണയുമാണ് ആരാധകർ നൽകുന്നത്.എന്നാൽ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ റാണ പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിച്ചിരിക്കയാണ്.ചിത്രം കണ്ടിട്ട് റാണയ്ക് എന്തെകിലും അസുഖം ഉണ്ടോ എന്നൊക്കെയായിരുന്നു ആരാധകർ ചോദിക്കുന്നത്.

എന്നാൽ ഇപ്പോൾ താരം ഏറ്റവും പുതിയതായി പങ്കുവെച്ച ചിത്രവും വ്യത്യസ്തമല്ല.ചിത്രത്തിൽ മെലിഞ്ഞ് അവശനിലയിലായിരുന്നു താരം.തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്.എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അത്. എന്നാല്‍ ആരാധകര്‍ പരസ്യത്തേക്കാളേറെ ശ്രദ്ധിച്ചത് റാണയുടെ പുതിയ ലുക്കാണ്. ചിത്രത്തില്‍ റാണ ഏറെ ക്ഷീണിതനാണെന്നാണ് ആരാധകർ പറയുന്നത്. റാണയുടെ ആരോഗ്യം സംബന്ധിച്ച് സിനിമാലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്റെ രോഗവിവരങ്ങള്‍ തിരക്കിയാണ് പലരും കമന്റുകളിട്ടിരിക്കുന്നത്.
ഇതിനുമുൻപും താരത്തിന്റെ ചില ചത്രങ്ങൾ ആരാധകരിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നത് നീര്‍ത്തൂ എന്നായിരുന്നു റാണയുടെ മറുപടി.

rana daggubati instagram post

More in Malayalam

Trending

Recent

To Top