Connect with us

ബാഹുബലി വീണ്ടും എത്തുന്നു..; ആരാധകരെ ആവേശത്തിലാഴ്ത്തി അണിയറ പ്രവർത്തകർ

Movies

ബാഹുബലി വീണ്ടും എത്തുന്നു..; ആരാധകരെ ആവേശത്തിലാഴ്ത്തി അണിയറ പ്രവർത്തകർ

ബാഹുബലി വീണ്ടും എത്തുന്നു..; ആരാധകരെ ആവേശത്തിലാഴ്ത്തി അണിയറ പ്രവർത്തകർ

ലോകസിനിമകൾക്കൊപ്പം നിൽക്കാൻ ഇന്ത്യൻ സിനിമയും വളർന്നിരിക്കുന്നു എന്നതിന്റെ  തെളിവായിരുന്നു ബാഹുബലി എന്ന ചിത്രത്തിന്റെ റിലീസ്. ഇന്ത്യൻ സിനിമ ബാഹുബലിയ്ക്ക് മുമ്പും ശേഷവും എന്ന തരത്തിൽ വരെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച് ചിത്രം വീണ്ടും റീ റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

2025 ജൂലൈ 10 ന് തിയേറ്ററുകളിൽ എത്തും. ആരാധകരുടെ നിരന്തര ആവശ്യപ്രകാരമാണ് സിനിമ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു.

2015-ലാണ് ബാഹുബലി: ദി ബിഗിനിങ് തിയേറ്ററുകളിലെത്തുന്നത്. രണ്ടു വർഷത്തിനു ശേഷം 2017ലായിരുന്നു രണ്ടാം ഭാഗമായ ബാഹുബലി 2: ദി കൺക്ലൂഷൻ റിലീസായത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം റിലീസു ചെയ്തത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആയിരുന്നു.

ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ആദ്യഭാ​ഗത്തിൽ അതിഥിവേഷത്തിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപുമുണ്ടായിരുന്നു.

More in Movies

Trending

Recent

To Top