Social Media
റാണ ദഗ്ഗുപതിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
റാണ ദഗ്ഗുപതിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
നടൻ റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം കയിഞ്ഞു മിഹികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പുതിയ വിശേഷം അറിയിച്ചത് വിവാഹനിശ്ചയത്തിനെടുത്ത ഫോട്ടോസാണ് സോഷ്യല്‍ മീഡിയ പേജിലൂടെ റാണ പങ്കുവെച്ചത്. ഇപ്പോള്‍ തങ്ങളുടെ ബന്ധം ഒഫീഷ്യലായി എന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
മുണ്ടും ഷര്‍ട്ടുമായിരുന്നു റാണയുടെ വേഷം. പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളോട് കൂടിയ പട്ട് സാരിയായിരുന്നു മിഹികയുടെ വേഷം. കാര്യമായ മേക്കപ്പോ, ആഭരണങ്ങളോ ഇല്ലാതെ ലളിതമായി നടത്തിയത ചടങ്ങാണെന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്. ഹൈദരാബാദില്‍ വെച്ചാണ് ചടങ്ങ് നടന്നത്. ലോക്ഡൗണ്‍ നിയമങ്ങളുള്ളതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കാമുകി തന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചതായി താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.പ്രണയിനി മിഹീഖ ബജാജിന്റെ ചിത്രം പങ്കുവച്ച് ”അവള് യെസ് പറഞ്ഞു” എന്നാണ് സോഷ്യല്‍ മീഡിയയില്‍ റാണ കുറിച്ചത്. ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ. ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം നടത്തുന്നുണ്ട്
Rana Daggubati
