കോളജിൽ കോമ്പറ്റീഷൻ നടക്കുമ്പോൾ ഞാൻ പങ്കെടുക്കാറില്ല; കാരണം പറഞ്ഞ് റംസാന്
ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് റംസാന് മുഹമ്മദ് .ഏറ്റവും അവസാനം പ്രേക്ഷകർ റംസാനെ കണ്ടത് ബിഗ് ബോസ് മലയാളം സീസൺ ത്രിയിലായിരുന്നു. ആ സീസണിലെ ഏറ്റവും ആക്ടീവായ മത്സരാർഥിയും റംസാനായിരുന്നു.
പക്ഷെ ഷോയുടെ ടൈറ്റിൽ വിൻ ചെയ്യാൻ റംസാന് ആയില്ല. ഇപ്പോൾ താരം ഡാൻസ് റീൽസ് വീഡിയോയും മറ്റും ചെയ്ത് പ്രേക്ഷകർക്കിടയിൽ എപ്പോഴും തരംഗമാണ്. ഭീഷ്മപർവത്തിലെ റംസാന്റെ രതി പുഷ്പം ഡാൻസ് വൈറലായിരുന്നു. ഈ പട്ടണത്തിൽ ഭൂതം മുതൽ നിരവധി സിനിമകളിൽ റംസാൻ അഭിനയിച്ചിട്ടുണ്ട്. റംസാനും ദിൽഷയും ഒരുമിച്ച് ചെയ്ത ചില റീൽസ് വീഡിയോകൾ സാക്ഷാൻ എ.ആർ റഹ്മാൻ വരെ ഷെയർ ചെയ്തിരുന്നു.
ഇപ്പോഴിത തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ വിശേഷങ്ങളും ഡാൻസിനെ കുറിച്ചുമെല്ലാം ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് റംസാൻ. ‘ഡാൻസ് മുഴുവനായും പഠിക്കാതെ സ്റ്റേജിൽ കേറിയിട്ടുണ്ട്. സൂപ്പർ ഡാൻസർ ചെയ്യുന്ന സമയമായിരുന്നു അത്.’
ലാസ്റ്റ് സ്റ്റെപ്പ് സ്റ്റേജിൽ നിന്ന് കൊറിയോഗ്രാഫ് ചെയ്തിട്ടാണ് കളിച്ചത്. എനിക്ക് എന്റേതായ കുറച്ച് കാര്യങ്ങളുണ്ട്. അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് കരുതി മാറ്റേണ്ട ആവശ്യമില്ലല്ലോ.’
‘ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോകാറുണ്ട്. വലപ്പോഴുമാണ് കോളജിൽ പോകുന്നത് തന്നെ. ആദ്യമായി കോളജിൽ ജോയിൻ ചെയ്തപ്പോൾ എല്ലാവരും കരുതിയത് ഞാൻ ഭയങ്കര ജാഡയാണെന്നാണ്. പിന്നീട് എന്നോട് സംസാരിച്ചപ്പോൾ ആ ധാരണ തെറ്റാണെന്ന് അവർക്ക് മനസിലായി.’
കോപ്പിയടിച്ചതിന് കോളജ് പരീക്ഷ സമയത്ത് വരെ പൊക്കിയിട്ടുണ്ട്. പരീക്ഷ നിയന്ത്രിക്കുന്ന ടീച്ചേഴ്സ് മാത്രമല്ല ഹാളിലെ മറ്റ് കുട്ടികളും ഞാൻ കോപ്പിയടിക്കുന്നുണ്ടോയെന്ന് നോക്കും. പണ്ട് റംസാൻ എന്ന് ഗൂഗിൾ ചെയ്യുമ്പോൾ പെരുന്നാളിനെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു വന്നത്.’
‘എന്നാൽ ഇപ്പോൾ എവിടെയൊക്കയോ എന്റെ ഫോട്ടോകളും ഡീറ്റെയിൽസും വരാൻ തുടങ്ങി. അത് ഞാൻ തന്നെ ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ട്. നടൻ ധനുഷിനെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹമൊരു വേർസറ്റയിൽ ആക്ടറാണ്.’നേരത്തെ കമൽഹാസൻ സാറിനെ കാണണമെന്നുണ്ടായിരുന്നു. പിന്നീട് ഒരു പരിപാടിക്കിടെ അദ്ദേഹത്തെ കണ്ട് സംസാരിച്ചു. അടുത്തിടെ ഏഷ്യാനെറ്റിൽ വെച്ചും കണ്ടു. സ്കൂളിൽ വെച്ചാണ് ഡാൻസിലേക്ക് തിരിഞ്ഞത്.’
‘ടീച്ചേഴ്സാണ് എനിക്ക് ഡാൻസ് ചെയ്യാൻ കഴിവുണ്ടെന്ന് മാമയോട് പറഞ്ഞത്. ഡി ഫോർ ഡാൻസ് വിന്നറായിരുന്നു. ഇനി കേരളത്തിൽ ഒരു റിയാലിറ്റി വന്നാൽ ചെയ്യില്ല. മറ്റുള്ളവർക്ക് അവസരം കൊടുക്കണം. റീൽസ് വന്നശേഷം ആളുകളിലേക്ക് എന്റെ കഴിവ് എത്തിക്കാൻ പറ്റി.’
വെറുതെ ഇരിക്കുമ്പോൾ എക്സ്പ്രസ് ചെയ്യാൻ പറ്റിയ വേദിയാണ് സോഷ്യൽമീഡിയ. കണ്ടംമ്പററിയിലാണ് ഞാൻ കോൺസൺട്രേറ്റ് ചെയ്തിരിക്കുന്നത്. ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായി ഗ്രൂപ്പ് വർക്കായി ചെയ്യുന്നതാണ് റീൽസൊക്കെ. ട്രെന്റ് മാത്രം ഫോക്കസ് ചെയ്ത് റീൽസ് വീഡിയോ കൊറിയോഗ്രാഫർ ചെയ്യാറില്ല.’
‘ഇഞ്ച്വറി വരാതെ ഡാൻസ് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഡി ഫോർ ഡാൻസ് ചെയ്യുന്ന സമയത്ത് ഫ്ലിപ്പ് ചെയ്ത് വീണ് പല്ലിന് പരിക്ക് പറ്റിയിരുന്നു. കലോത്സവ വേദികളിലേക്ക് വേണ്ടിയാണ് മോണോ ആക്ട് ചെയ്യാറുള്ളത്.’കോളജിൽ കോമ്പറ്റീഷൻ നടക്കുമ്പോൾ ഞാൻ പങ്കെടുക്കാറില്ല. പിന്നെ അവർ ഓരോന്നൊക്കെ പറയും. അതുകൊണ്ട് മറ്റ് കുട്ടികൾ കളിക്കട്ടേയെന്ന് കരുതി മാറി നിൽക്കും. ഒരുപാട് അവസരങ്ങൾ ആളുകൾക്ക് കൊടുക്കുന്ന ഒരു ഡാൻസ് സ്റ്റുഡിയോയാണ് ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നത്.’
‘എനിക്ക് ധൃതിയില്ല. ഞാൻ ക്ലാസിക്കൽ കളിച്ചിട്ട് ഒരുപാട് നാളായി. ഏത് പെർഫോം ചെയ്യും മുമ്പും ഞാൻ ടെൻഷനടിക്കാറുണ്ട്’ റംസാൻ പറഞ്ഞു.
