Connect with us

ഇത്ര സിമ്പിളായിരുന്നോ മഞ്ജു, ലേഡി സൂപ്പർ സ്റ്റാർ ധരിച്ച വാച്ചിന്റെ വില കണ്ടോ?

Social Media

ഇത്ര സിമ്പിളായിരുന്നോ മഞ്ജു, ലേഡി സൂപ്പർ സ്റ്റാർ ധരിച്ച വാച്ചിന്റെ വില കണ്ടോ?

ഇത്ര സിമ്പിളായിരുന്നോ മഞ്ജു, ലേഡി സൂപ്പർ സ്റ്റാർ ധരിച്ച വാച്ചിന്റെ വില കണ്ടോ?

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ ‘ആയിഷ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളിൽ ഒരാളായ നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും പൊതുപരിപാടിയിലും മഞ്ജു നിറഞ്ഞ് നിൽക്കുകയാണ്

കുർത്ത സെറ്റുകളാണ് മഞ്ജു കൂടുതലായും അണിയാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് മഞ്ജു ധരിക്കുന്ന വാച്ചിനെക്കുറിച്ചാണ്.

പുതിയ ചിത്രമായ ‘ആയിഷ’യുടെ പ്രമോഷനെത്തിയപ്പോൾ മഞ്ജു ധരിച്ചിരുന്നത് കാസിയോയുടെ വിന്റേജ് സീരീസിൽ വരുന്ന വാച്ചാണ്. ഫാഷൻ ആരാധകരുടെ കണ്ണു പോയത് ആ വാച്ചിലേക്കാണ്. ഡിജിറ്റൽ ടൈമിങ്ങിലുള്ള വാച്ച് റോസ്‌ഗോൾഡ് ഉപയോഗിച്ചാണ് പ്ലേറ്റ് ചെയ്‌തിരിക്കുന്നത്. 5995 രൂപയാണ് വാച്ചിന്റെ വില.

ഇത്ര സിമ്പിളായിരുന്നോ മഞ്ജു എന്നാണ് ആരാധകർ ചോദിക്കുന്നത്. സാധാരണ താരങ്ങൾ ലക്ഷങ്ങൾ വില വരുന്ന വസ്‌തുക്കൾ ഉപയോഗിക്കുമ്പോൾ മഞ്ജു ഇവയെല്ലാം ഉപയോഗിക്കുന്നത് അവരുടെ വിനയം കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

More in Social Media

Trending

Recent

To Top