Connect with us

നേരത്തിന് ശേഷം മറ്റൊരു കിടിലൻ വേഷവുമായി രമേശ് തിലക് വീണ്ടും മലയാളത്തിൽ !! സകലകലാശാല ജനുവരിയിൽ റിലീസിനൊരുങ്ങുന്നു….

Malayalam Breaking News

നേരത്തിലെ ലൈറ്റ് ഹൗസ് എന്ന കഥാപാത്രത്തെ മലയാളികൾ ആരും തന്നെ മറക്കാൻ ഇടയില്ല. തമിഴ് സിനിമയിൽ നമ്മൾ ഒരുപാട് കണ്ടു പരിചയിച്ച ആ മുഖം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. അതെ, സകലകലാശാല എന്ന ചിത്രത്തിലൂടെ രമേശ് തിലക് വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുകയാണ്.

നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജിനെ നായകനാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സകലകലാശാല. മാനസ രാധാകൃഷ്ണൻ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ജേക്കബ് ഗ്രിഗറി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു സമ്പൂർണ ക്യാംപസ് എന്റർടൈനറാണ് ചിത്രം.

അജിത്ത് നായകനായെത്തുന്ന വിശ്വാസം ആണ് രമേശ് തിലക് ഒടുവിൽ അഭിനയിച്ച ചിത്രം. കബാലി, കാക്കമുട്ടൈ തുടങ്ങി ഒരുപിടി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും രമേശ് തിലക് അവിസ്മരണീയമാക്കിയിട്ടുണ്ട്. ചിത്രത്തിലെ രമേശ് തിലകിന്റെ കഥാപാത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

വളരെ ശ്രദ്ധേയമായ ഒരു വിഷമാണെന്ന് മാത്രമേ അവരും പറയുന്നുള്ളു. എന്തായാലും ആ സസ്‌പെൻസ് തകരാൻ ഇനി അധിക കാലം കാത്തിരിക്കേണ്ട. വരുന്ന ജനുവരിയിൽ സകലകലാശാല നിങ്ങളുടെ അടുത്തുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Ramesh Thilak in Sakalakalashala

More in Malayalam Breaking News

Trending

Recent

To Top