Connect with us

അഞ്ചു വർഷത്തെ പ്രണയം സഫലമാകുന്നു – സഞ്ജു സാംസൺ – ചാരുലത വിവാഹം നാളെ

Malayalam Breaking News

അഞ്ചു വർഷത്തെ പ്രണയം സഫലമാകുന്നു – സഞ്ജു സാംസൺ – ചാരുലത വിവാഹം നാളെ

അഞ്ചു വർഷത്തെ പ്രണയം സഫലമാകുന്നു – സഞ്ജു സാംസൺ – ചാരുലത വിവാഹം നാളെ

അഞ്ചു വർഷത്തെ പ്രണയം സഫലമാകുന്നു – സഞ്ജു സാംസൺ – ചാരുലത വിവാഹം നാളെ

കാത്തിരുന്നു ആ പ്രണയം പൂവിടുകയാണ് നാളെ . മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ചാരുലതയും തമ്മിലുള്ള വിവാഹം നാളെ തിരുവനന്തപുരത്ത് നടക്കും. അഞ്ചു വർഷത്തെ പ്രണയം വളരെ സന്തോഷത്തോടെ വീട്ടുകാരുടെ ആശീർവാദത്തോടെ സഞ്ജു ആരാധകരെ അറിയിച്ചിരുന്നു.

മാര്‍ ഈവാനിയോസ് കോളജില്‍ സഞ്ജുവിന്റെ സഹപാഠി ആയിരുന്നു ചാരുലത. തിരുവനന്തപുരം ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. കോഹ്ലി-അനുഷ്‌ക താരങ്ങളുടെ വിവാഹത്തോടെ ശ്രദ്ധേയമായ ഒന്നായിരുന്നു ‘വിരുഷ്‌ക’ ഹാഷ്ടാഗ് (#Virushka). അതിന് സമാനമായി ‘സാഞ്ചാവെഡ്ഡിംഗ്’ എന്നാണ് സഞ്ജു-ചാരു വെഡ്ഡിംഗ് ഹാഷ്ടാഗ് (#SANCHAWEDDING). ‘moulded for life’ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത.

sanju samson marriage tomorrow

More in Malayalam Breaking News

Trending