12 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി നിന്ന പയ്യനാണ് ഇന്ന് മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് ! രമേശ് പിഷാരടിയുടെ ജൈത്രയാത്ര !
12 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി നിന്ന പയ്യനാണ് ഇന്ന് മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് ! രമേശ് പിഷാരടിയുടെ ജൈത്രയാത്ര !
12 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി നിന്ന പയ്യനാണ് ഇന്ന് മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് ! രമേശ് പിഷാരടിയുടെ ജൈത്രയാത്ര !
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാന ഗന്ധർവ്വൻ . കാത്തിരിപ്പിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് , ഒരുപാട് പ്രതീക്ഷകൾ ഉണ്ട് . അതിലേറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടിയും രമേശ് പിഷാരടിയും ഒന്നിക്കുന്നു എന്നതാണ്. മമ്മൂട്ടി എന്ന മഹാ നടന്റെ ജൈത്ര യാത്ര മലയാളികൾക്ക് കാണാപ്പാഠമാണ് . എന്നാൽ മലയാളികളുടെ പ്രിയ കലാകാരൻ രമേശ് പിഷാരടിയുടെ ജീവിതയാത്ര തന്റെ രണ്ടാം സിനിമയിൽ , സംവിധാനം ചെയ്‌യുന്ന രണ്ടാം സിനിമയിൽ എത്തി നിൽകുമ്പോൾ കൂടുതൽ അഭിമാനമാണ് .
കാരണം ഇന്നലെകളിൽ സ്റ്റേജ് കലാകാരനായും , ചാനലുകളിൽ മൈക്കുമായും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചും നിന്ന ആ മിമിക്രിക്കാരൻ ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാറിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതിലേക്ക് വളർന്നിരിക്കുകയാണ്.
ഒരൊറ്റ ദിവസം കൊണ്ടുള്ള വളർച്ചയല്ല . കഷ്ടപ്പെട്ട് തന്നെ . രണ്ടാം വയസുവരെ ഒരക്ഷരം പറയാൻ സാധ്‌ക്കാത്ത ആ കുഞ്ഞാണ് ഇന്ന് മലയാളികളെയും മറ്റു ഭാഷക്കാരെയും വാക്കുകൾ കൊണ്ട് അമ്മാനമാടിപ്പിച്ച് വിസ്മയിപ്പിക്കുന്നത് . ആ വ്യക്തിയാണ് പത്തൊൻപതു വര്ഷങ്ങള്ക്കു മുൻപ് മിനിസ്‌ക്രീനിൽ ചിരിയുമായി എത്തിയത് .
രമേശ് പിഷാരടിയും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ രസകരമായൊരു കൗതുകം കൂടി പങ്കു വെയ്ക്കപ്പെടുന്നുണ്ട്. പന്ത്രണ്ടു വര്ഷങ്ങള്ക്കു മുൻപാണ് നസ്രാണി എന്ന ചത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി പിഷാരടി മമ്മൂട്ടി ചിത്രത്തിൽ അഭനയിക്കുന്നത് . അതെ രമേശ് പിഷാരടിയാണ് ഇന്ന് മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് . കാലത്തിന്റെ കൗതുകങ്ങൾ ഇങ്ങനൊക്കെയാണ് .
ഗായിക വാണിജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. നെറ്റിയില്‍ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്,...
നടന് ബാബുരാജ് അറസ്റ്റില്‍. വഞ്ചനാക്കേസിലാണ് നടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന...
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ...