Malayalam
‘കെ സുരേന്ദ്രന്റെ കൈയില്‍ നിന്നും പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല’, സിനിമ കാണണമെന്ന ആഹ്വാനം മാത്രമെന്ന് രാമസിംഹന്‍
‘കെ സുരേന്ദ്രന്റെ കൈയില്‍ നിന്നും പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല’, സിനിമ കാണണമെന്ന ആഹ്വാനം മാത്രമെന്ന് രാമസിംഹന്‍
രാമസിംഹന്‍ അബൂബക്കിറിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണ് ‘ 1921 പുഴ മുതല്‍ പുഴ വരെ’. എന്നാല്‍ തന്റെ പുതിയ സിനിമയ്ക്ക് ബിജെപി ഉള്‍പ്പടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍ രാമസിംഹന്‍. കെ സുരേന്ദ്രന്‍ തനിക്ക് ഒരു സഹായവും നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം മാത്രമാണ് തന്റെ സിനിമ കാണണമെന്ന് സുരേന്ദ്രന്‍ ആഹ്വാനം ചെയ്തത് എന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘കെ സുരേന്ദ്രന്റെ കൈയില്‍ നിന്നും പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല. പാര്‍ട്ടി അനുഭാവികള്‍ സംഭാവന നല്‍കിയിട്ടുണ്ടാകാം.
മിനിഞ്ഞാന്ന് മാത്രമാണ് സുരേന്ദ്രന്‍ ഈ സിനിമ കാണണമെന്ന് ആഹ്വാനം ചെയ്തത്. ഒരു ബിജെപിക്കാരനും രാഷ്ട്രീയ നേതാവും ഈ സിനിമയുടെ പിന്നില്‍ ഇല്ല. സംഘപരിവാര്‍ സംഘടനകള്‍ ചിലപ്പോള്‍ സഹായിക്കണം എന്ന് പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ സംഘത്തിന്റെ ഒരു പൈസ പോലും വന്നിട്ടില്ല’, എന്നും രാമസിംഹന്‍ പറഞ്ഞു.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് രാമസിംഹന്‍ ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചായിരുന്നു ചിത്രം ഒരുക്കിയത്.
