Connect with us

അതീവ ഗ്ലാമറസ് ആയി ആരാധ്യ ദേവി, വീഡിയോ പങ്കുവച്ച് രാം ഗോപാല്‍ വര്‍മ; സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം

Bollywood

അതീവ ഗ്ലാമറസ് ആയി ആരാധ്യ ദേവി, വീഡിയോ പങ്കുവച്ച് രാം ഗോപാല്‍ വര്‍മ; സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം

അതീവ ഗ്ലാമറസ് ആയി ആരാധ്യ ദേവി, വീഡിയോ പങ്കുവച്ച് രാം ഗോപാല്‍ വര്‍മ; സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം

ഇടയ്ക്കിടെ വിവാദങ്ങളില്‍ ചെന്ന് പെടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. ഇപ്പോഴിതാ മലയാളി മോഡല്‍ ആയ ആരാധ്യ ദേവിയുടെ അതീവ ഗ്ലാമറസ് ആയിട്ടുള്ള വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. വാട്ടെറിങ് ദ് ഡാന്‍സ് എന്ന ക്യാപ്ഷനോടെയാണ് ആരാധ്യയുടെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

ആരാധ്യയെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ‘സാരി’ എന്ന സിനിമയില്‍ നിന്നുള്ള വീഡിയോ ആണിത്. വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. നേരത്തെയും രാം ഗോപാല്‍ വര്‍മ ആരാധ്യയുടെ ഗ്ലാമറസ് വീഡിയോയുമായി എത്തിയിട്ടുണ്ട്.

കോട്ടയത്തു നിന്നുള്ള മഞ്ഞ സാരി ധരിച്ച ഈ പെണ്‍കുട്ടി കൂര്‍ഗിലെ ഒരു വാട്ടര്‍ ഗേള്‍ ആയി മാറിയതെങ്ങനെയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. രണ്ടു വിഡിയോകളും കാണുക, വിശ്വസിക്കാന്‍ താരതമ്യം ചെയ്യുക എന്നായിരുന്നു ആരാധ്യയുടെ വൈറലായ റീല്‍ വിഡിയോ പങ്കുവച്ചുകൊണ്ട് ആര്‍ജിവി കുറിച്ചത്.

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലക്ഷ്മി സതീഷ് എന്ന ആരാധ്യ. സോഷ്യല്‍ മീഡിയയില്‍ എത്തിയ ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ആര്‍ജിവി നായികയെ തേടുകയായിരുന്നു. തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ നായികയാക്കി സിനിമ ഒരുക്കാന്‍ ആര്‍ജിവി പദ്ധതിയിട്ടത്. ഇതോടെ ശ്രീലക്ഷ്മി പേര് മാറ്റി ആരാധ്യ ദേവി എന്ന പേരിടുകയായിരുന്നു.

ലോക സാരി ദിനത്തോടനുബന്ധിച്ച് ‘സാരി’ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റും രാം ഗോപാല്‍ വര്‍മ പുറത്തുവിട്ടിരുന്നു. ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാല്‍ വര്‍മ വെളിപ്പെടുത്തി. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും തന്റെ പേര് ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ട്.

More in Bollywood

Trending

Recent

To Top