Connect with us

കോവിഡ് ബാധിച്ച് ഒരുമാസം ആശുപത്രിയില്‍, പ്രൊജക്റ്റുകള്‍ മുടങ്ങി, വരുമാനം വരുന്നില്ല, ആ ഭയം വല്ലാതെ ബാധിച്ചു; അപ്പേള്‍ ഐശ്വര്യ തന്ന ഉപദേശം ഇങ്ങനെയായിരുന്നു; അഭിഷേക് ബച്ചന്‍

Bollywood

കോവിഡ് ബാധിച്ച് ഒരുമാസം ആശുപത്രിയില്‍, പ്രൊജക്റ്റുകള്‍ മുടങ്ങി, വരുമാനം വരുന്നില്ല, ആ ഭയം വല്ലാതെ ബാധിച്ചു; അപ്പേള്‍ ഐശ്വര്യ തന്ന ഉപദേശം ഇങ്ങനെയായിരുന്നു; അഭിഷേക് ബച്ചന്‍

കോവിഡ് ബാധിച്ച് ഒരുമാസം ആശുപത്രിയില്‍, പ്രൊജക്റ്റുകള്‍ മുടങ്ങി, വരുമാനം വരുന്നില്ല, ആ ഭയം വല്ലാതെ ബാധിച്ചു; അപ്പേള്‍ ഐശ്വര്യ തന്ന ഉപദേശം ഇങ്ങനെയായിരുന്നു; അഭിഷേക് ബച്ചന്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തില്‍ ആരാധകര്‍ക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാല്‍ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ വിളളലുകള്‍ വീണിട്ടുണ്ട്. ഇതുവരെ ഇത്തരം വാര്‍ത്തകളോട് താരങ്ങളോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലോ പ്രതികരിച്ചിട്ടില്ല.

വിവാഹ ശേഷവും അഭിനയ രംഗത്ത് ഐശ്വര്യ സജീവമായിരുന്നു ഐശ്വര്യ. എന്നാല്‍ മകള്‍ ആരാധ്യ ബച്ചന്‍ പിറന്നതോടെ മകളിലേയ്ക്കായി ഐശ്വര്യയുടെ പൂര്‍ണ ശ്രദ്ധ. പിന്നീട് ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകള്‍ ചെയ്‌തെങ്കിലും മകളെ പിരിഞ്ഞിരിക്കാന്‍ ഐശ്വര്യ താല്‍പര്യപ്പെടുന്നുണ്ടായിരുന്നില്ല. മകളുടെ കാര്യങ്ങള്‍ നോക്കുന്ന തിരക്കിലേയ്ക്കായി നടി. എന്നിരുന്നാലും കഥകള്‍ കേള്‍ക്കുകയും നല്ല ശക്തമായ കഥാപാത്രമാണെങ്കില്‍ തിരഞ്ഞെടുക്കുകയും ആയിരുന്നു.

അതേസമയം അടുത്തിടെ ഹിറ്റ് ചിത്രങ്ങളൊന്നുമില്ലെങ്കിലും അഭിഷേക് ബച്ചന്‍ തന്റെ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ഐശ്വര്യയുടെ വാക്കുകള്‍ തനിക്കുണ്ടാക്കിയ തിരിച്ചറിവുകളെക്കുറിച്ച് മുമ്പൊരിക്കല്‍ അഭിഷേക് ബച്ചന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. കൊവിഡ് സമയത്തെ അനുഭവമാണ് നടന്‍ പങ്കുവെച്ചത്. തനിക്ക് കൊവിഡ് ബാധിച്ചപ്പോള്‍ ഒരു മാസത്തോളം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നെന്ന് അഭിഷേക് പറയുന്നു.

തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ മുടങ്ങിക്കിടക്കുന്ന പ്രൊജക്ടുകള്‍ ഓര്‍ത്തായിരുന്നു കൂടുതലും ആശങ്കപ്പെട്ടത്. വരുമാനം വരുന്നില്ല. മനസ്സിന്റെ ഈ ഭയം വന്നപ്പോള്‍ തന്റെ സ്വഭാവത്തില്‍ പോലും പ്രകടമായിരുന്നു. അത് കണ്ട് തന്നെ ഐശ്വര്യ ഉപദേശിച്ചുവെന്നാണ് നടന്‍ പറയുന്നത്. എന്തിനാണ് ഇങ്ങനെ ആശങ്കപ്പെടുന്നത്.

ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്തും നമ്മുടെ കുടുംബം സന്തുഷ്ടരാണ്. എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. പ്രിയപ്പെട്ടവരെല്ലാം അടുത്തുണ്ട്. ഇതൊന്നുമില്ലാതെ എത്രയോ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. അതെല്ലാം ഒന്ന് ഓര്‍ത്ത് നോക്കൂ എന്നാണേ്രത ഐശ്വര്യ പറഞ്ഞത്. ഭാര്യയുടെ വാക്കുകള്‍ തന്റെ ചിന്താഗതി തന്നെ മാറ്റി. എത്ര ഭാഗ്യവാനാണ് താനെന്ന് തിരിച്ചറിഞ്ഞുവെന്നും അഭിഷേക് തുറന്ന് പറഞ്ഞു.

അഭിഷേകിന്റെ കുടുംബവുമായുള്ള അകല്‍ച്ച പ്രകടമാണെങ്കിലും അഭിഷേകിനോടുള്ള ഐശ്വര്യയുടെ സ്‌നേഹത്തിന് അന്നും ഇന്നും കുറവില്ലെന്ന് ആരാധകര്‍ പറയുന്നു. പ്രശ്‌നങ്ങളുടെ തുടക്കം അഭിഷേകിന്റെ അമ്മ ജയയുമായും സഹോദരി ശ്വേതയുമായി ഐശ്വര്യ പിണങ്ങുന്നതോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യയ്ക്കുള്ള പ്രശ്‌നം പതിയെ ഇരുവരുടേയും ദാമ്പത്യ ജീവിതത്തേയും ബാധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അഭിഷേകോ താരത്തിന്റെ കുടുംബത്തിലെ ഒരംഗമോ പോലും എത്താതിരുന്നതും അഭിഷേക് വിവാഹ മോതിരം അണിയാതെ പൊതുവേദിയില്‍ എത്തിതയുമെല്ലാം ഇരുവരും വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു.

അതേസമയം, നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് പൊന്നിയിന്‍ സെല്‍വന്‍ എന്ന മണിരത്‌നം സിനിമയിലൂടെ നടി തിരിച്ചെത്തിയിരുന്നു. പക്ഷെ പുതിയ സിനിമകളിലൊന്നും താരം ഒപ്പം വെച്ചിട്ടില്ല. 2007 ഏപ്രില്‍ മാസത്തിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്.

അതേസമയം, അഭിഷേകിനേക്കാളും ഐശ്വര്യയെ കരിയറില്‍ സജീവമായി കാണണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. 50 കാരിയായ ഐശ്വര്യക്ക് ഇന്നും വന്‍ ആരാധകര്‍ക്കുണ്ട്. മികച്ച തിരക്കഥകള്‍ വന്നാലെ സിനിമ ചെയ്യൂ എന്ന തീരുമാനത്തിലാണ് ഐശ്വര്യ റായ്. നടിയുടെ ഭര്‍തൃമാതാവ് ജയ ബച്ചന്‍ കഴിഞ്ഞ വര്‍ഷം റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയില്‍ അഭിനയിച്ചു. അമിതാഭ് ബച്ചന്‍ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. നടന്റെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More in Bollywood

Trending