Bollywood
ഐശ്വര്യ എന്ന നടിയുടെ കഴിവിനെ വിലകുറച്ച് കാണരുതായിരുന്നു, ഐശ്വര്യയില്ലെങ്കില്‍ ആ സിനിമയില്ല; മകനെ മാത്രം പ്രശംസിച്ചെത്തിയ അമിതാഭ് ബച്ചന് വിമര്‍ശനം
ഐശ്വര്യ എന്ന നടിയുടെ കഴിവിനെ വിലകുറച്ച് കാണരുതായിരുന്നു, ഐശ്വര്യയില്ലെങ്കില്‍ ആ സിനിമയില്ല; മകനെ മാത്രം പ്രശംസിച്ചെത്തിയ അമിതാഭ് ബച്ചന് വിമര്‍ശനം
എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുള്ള കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. പലതരത്തിലുള്ള ഗോസിപ്പുകള്‍ തുടരെത്തുടരെ വരാറുണ്ടെങ്കിലും താര കുടുംബം ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. ഐശ്വര്യ റായിയെയും അഭിക്ഷേക് ബച്ചനെയും കുറിച്ചാണ് ഗോസിപ്പുകള്‍ കൂടുതലും പ്രചരിക്കുന്നത്. ബച്ചന്‍ കുടുംബവുമായി ഐശ്വര്യയ്ക്ക് ചില അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. ഭര്‍തൃ മാതാവ് ജയ ബച്ചനും അഭിക്ഷേകിന്റെ സഹോദരി ശ്വേത ബച്ചനുമായുണ്ടായ പ്രശ്‌നങ്ങളാണ് അകല്‍ച്ചയ്ക്ക് കാരണമെന്ന് പ്രചരിക്കുന്നത്.
2016 ല്‍ പുറത്തിറങ്ങിയ ഏ ദില്‍ ഹെ മുശ്കില്‍ എന്ന സിനിമയില്‍ നടി ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കടുത്തതെന്നാണ് പറയപ്പെടുന്നത്. ഈ സിനിമയുടെ റിലീസിന് പിന്നാലെ ഐശ്വര്യയെയും ജയ ബച്ചനെയും അപൂര്‍വമായി മാത്രമേ ഒരുമിച്ച് പൊതുവിടങ്ങളില്‍ കണ്ടിട്ടുള്ളൂ. അതിന് മുന്നേ വരെ ജയ ബച്ചന്റെ കൈ കോര്‍ത്ത് പിടിച്ചായിരുന്നു നടി എവിടെയും എത്തിയിരുന്നത്. എന്നാല്‍ ഐശ്വര്യയെയും മകള്‍ ആരാധ്യയെയും ജയ ബച്ചന്‍ അവഗണിക്കുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നത്.
ഐശ്വര്യയുടെ അമ്മയുടെ പിറന്നാള്‍ ഈ ഇടയ്ക്ക് വെച്ച് ഐശ്വര്യ ഗംഭീരമാക്കിയിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നുള്ള ആരും തന്നെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. അമിതാഭ് ബച്ചന്റെ ഇക്കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ജയ ബച്ചനും പേരക്കുട്ടികള്‍ക്കുമൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ഫോട്ടോ ക്രോപ് ചെയ്ത് അമിതാഭിനെയും ആരാധ്യയെയും മാത്രം ഉള്‍പ്പെടുത്തിയാണ് ഐശ്വര്യറായ് ഫോട്ടോ പങ്കുവെച്ചത്. ഐശ്വര്യയും ഭര്‍തൃ മാതാവിനോടും ഭര്‍ത്താവിന്റെ സഹോദരി ശ്വേത ബച്ചനോടും അകലം കാണിക്കുന്നുണ്ടെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലൂടെ വന്‍ തിരിച്ച് വരവ് നടത്തി. നിരവധി പ്രമുഖര്‍ ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിച്ചെങ്കിലും അഭിഷേകിന്റെ വീട്ടുകാര്‍ മൗനത്തിലായിരുന്നു. എന്നാല്‍ അഭിഷേകിന്റെ മികച്ച പെര്‍ഫോമന്‍സുകള്‍ എടുത്ത് പറയാന്‍ അമിതാഭ് ബച്ചന്‍ ശ്രദ്ധിക്കുന്നുമുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഐശ്വര്യ റായും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു രാവണ്‍. വിക്രം ഐശ്വര്യ റായി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ രാവണന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു രാവണ്‍. അഭിഷേകിനോളം തുല്യ പ്രാധാന്യമുള്ള വേഷമാണ് ഇതില്‍ ഐശ്വര്യയുടേത്. ഈ ചിത്രം റിലീസ് ചെയ്തിട്ട് 14 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ഇതോടനുബന്ധിച്ച് അമിതാഭ് ബച്ചന്‍ പങ്കുവെച്ച പോസ്റ്റാണ് പ്രശ്‌നങ്ങള്‍ക്കാധാരമായിരിക്കുന്നത്. പോസ്റ്റില്‍ അമിതാഭ് ബച്ചന്‍ അഭിഷേകിനെ മാത്രമേ പ്രശംസിക്കുന്നുള്ളൂ.
ഐശ്വര്യയെക്കുറിച്ച് ഒരു വാക്ക് പോലും പരാമര്‍ശിച്ചില്ല. അഭിഷേകിന്റെ മറക്കാനാതാത്ത പെര്‍ഫോമന്‍സാണ് രാവണിലെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ അലഗണിക്കുന്നത്. അഭിക്ഷേകിന്റെ പ്രകടനം മാത്രം കൊണ്ടല്ല ഐശ്വര്യയുടെ പ്രകടനം കൊണ്ടു കൂടിയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. തന്റെ കഥാപാത്രത്തെ നടി അവിസ്മരണീയമാക്കിയിരുന്നു. നിരവധി പേര്‍ പലപ്പോഴായി ഇതേ കുറിച്ച് എടുത്ത് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അമിതാഭ് ബച്ചന്‍ എന്താണ് ഇങ്ങനെ.
ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ആയ വ്യക്തി എന്ത് കുടുംബപ്രശ്‌നത്തിന്റെ പേരിലാണെങ്കിലും ഐശ്വര്യ എന്ന നടിയുടെ കഴിവിനെ വിലകുറച്ച് കാണരുതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഐശ്വര്യയില്ലെങ്കില്‍ ആ സിനിമയില്ലെന്നും ആരാധകര്‍ പറയുന്നു.
പൊതുവെ യാഥാസ്ഥികരും സ്ത്രീകള്‍ തങ്ങളേക്കാള്‍ മുന്നിലെത്തുന്നത് അംഗീകരിക്കാന്‍ മടിക്കുന്നവരുമാണ് ബച്ചന്‍ കുടുംബമെന്ന് ആരാധകര്‍ നേരത്തെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിന് വേണ്ടിയാണ് ഐശ്വര്യ സിനിമകളില്‍ സജീവമായി തുടരാന്‍ തയ്യാറാകാത്തത് എന്നാണ് ഇവര്‍ പറയുന്നത്.
വിവാഹശേഷം വളരെകുറച്ച് ചിത്രങ്ങളില്‍ മാത്രമേ ഐശ്വര്യം അഭിനയിച്ചിരുന്നുള്ളൂ. എന്നാല്‍ അഭിക്ഷേക് ബച്ചന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. പക്ഷേ വലിയൊരു ഹിറ്റ് നടന് ലഭിച്ചിട്ടില്ല. താരമൂല്യം നോക്കിയാല്‍ അഭിഷേകിനും ഒരുപാട് മുകളിലാണ് ഐശ്വര്യ റായുടെ സ്ഥാനം. ഇത് ഉള്‍ക്കൊള്ളാന്‍ നടിയുടെ ഭര്‍ത്താവിന്റെ കുടുബം തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. അതുമാത്രമല്ല, സ്വത്തിന്റെ കാര്യത്തിലും ഐശ്വര്യയുടെ ഏഴ് അയലത്ത് അഭിക്ഷേക് എത്തില്ല.
