രാകുൽ പ്രീതിന് ദുൽഖർ ആരാധകരുടെ വക സോഷ്യൽ മീഡിയയിൽ പൊങ്കാല !!!
ദുൽഖർ നായകവേഷത്തിൽ അഭിനയിച്ച “മഹാനടി” എന്ന ചിത്രം പ്രേക്ഷക പ്രീതിയും നിരൂപകപ്രശംസയും നേടി സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. അതിനിടയിൽ ചിത്രം കണ്ട് ഇഷ്ടമായ രാകുൽ പ്രീത് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റാണ് ദുൽഖർ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
സംഗതി എന്തെന്നു വച്ചാൽ മഹാനടിയിലെ സാവിത്രിയെ അവതരിപ്പിച്ച കീർത്തിസുരേഷിനെ മാത്രമാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ തെന്നിന്ത്യൻ സുന്ദരി രാകുൽ പ്രീത് പുകഴ്ത്തിയുള്ളു, ചിത്രത്തിൽ നായക വേഷത്തിൽ എത്തിയ ദുൽഖർമികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടും ഒരു വാക്കു പോലും അവർ ദുൽഖറിനെ പ്രശംസിച്ച് എഴുതിയില്ല.
Finally saw #Mahanati n it’s a “MASTERPIECE”.. kudos 2 d entire team 4 making a film like this. Savitri garu will be…
Gepostet von Rakul Preet am Donnerstag, 24. Mai 2018
അതാണ് കേരളത്തിലെ ദുൽഖർ ആരാധകരെ ചൊടിപ്പിച്ചത്.തെന്നിന്ത്യയിലെ താരറാണി യായിരുന്ന സാവിത്രിയുടെയും തമിഴ് താരം ജെമിനി ഗണേശന്റെയും ജീവിതമാണ് മഹാനടി . മഹാനടിയുടെ വൻ വിജയം ദുൽഖറിന്റെയും കീർത്തി സുരേഷിന്റെയും താരമൂല്യമാണ് ഉയർത്തിയിരിക്കുന്നത്.
