Connect with us

നിവിന്റെ ‘മാലാഖ’യുടെ പിറന്നാൾ ചിത്രങ്ങൾ വൈറൽ !

Malayalam Breaking News

നിവിന്റെ ‘മാലാഖ’യുടെ പിറന്നാൾ ചിത്രങ്ങൾ വൈറൽ !

നിവിന്റെ ‘മാലാഖ’യുടെ പിറന്നാൾ ചിത്രങ്ങൾ വൈറൽ !

നിവിൻ പോളിയുടെ മകളുടെ ഒന്നാം പിറന്നാളായിരുന്നു  കഴിഞ്ഞ ദിവസം. നിവിന്റെ മകൻ ദാവീദ് സോഷ്യൽ മീഡിയയിലെ താരമാണ്. ഇപ്പോൾ മകളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
യുവാക്കളുടെ ഹരമായ നടനാണ് നിവിൻ പോളി. തട്ടത്തിന്‍ മറയത്ത്, പ്രേമം, നേരം, ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗാരാജ്യം, സഖാവ്, വിക്രമാദിത്യന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി, ഗീതു മോഹന്‍ദാസ് ചിത്രമായ മൂത്തോന്‍ തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.
സിനിമ ജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ഏറെ സന്തോഷവാനാണ് താരം. ആദ്യ പിറന്നാളാഘോഷിക്കുന്ന മകളുടെ ഫോട്ടോ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
2017 മെയ് 25നായിരുന്നു നിവിന്റെയും റിന്നയുടെയും ജീവിതത്തിലേക്ക് മകളെത്തിയത്. 2012 ലായിരുന്നു മകന്‍ ദാവീദ് ജനിച്ചത്. ദാവീദിന് കൂട്ടായി മകളെത്തിയതിനെക്കുറിച്ച് താരം തന്നെയാണ് പങ്കുവെച്ചത്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഭാവിയിലെ നായികയും നായകനുമായി മാറുന്ന ഇവരെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
മകള്‍ ആദ്യ പിറന്നാള്‍ ആഘോഷിക്കുന്ന കാര്യത്തെക്കുറിച്ച് താരം തന്നെയാണ് പോസ്റ്റ് ചെയ്തത്. തന്റെ കുഞ്ഞുമാലാഖയ്ക്ക് ഒരു വയസ്സ് തികയുന്നുവെന്ന് കുറിച്ചതിനോടൊപ്പം മകളുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഇതാദ്യമായാണ് താരം മകളുടെ ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് ഫോട്ടോ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിയത്. Richie-Actor-Nivin-Pauly-Press-Release

More in Malayalam Breaking News

Trending

Recent

To Top