Malayalam Breaking News
വിവാഹക്കുറി ആരാധകർക്കായി പങ്കുവച്ച് രാഖി സാവന്ത്; ഒപ്പം കന്യകാത്വ സര്‍ട്ടിഫിക്കറ്റും !!
വിവാഹക്കുറി ആരാധകർക്കായി പങ്കുവച്ച് രാഖി സാവന്ത്; ഒപ്പം കന്യകാത്വ സര്‍ട്ടിഫിക്കറ്റും !!
വിവാഹക്കുറി ആരാധകർക്കായി പങ്കുവച്ച് രാഖി സാവന്ത്; ഒപ്പം കന്യകാത്വ സര്‍ട്ടിഫിക്കറ്റും !!
ബോളിവുഡ് നടിയും വിവാദ നായികയുമായ രാഖി സാവന്ത് വിവാഹിതയാകുന്നു. ഡിസംബര്‍ 31 ന് അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ചായിരിക്കും വിവാഹമെന്നും രാഖി പറഞ്ഞു. ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലുമായുള്ള വിവാഹ ക്ഷണക്കത്ത് രാഖി ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനു മുൻപും താന്‍ വിവാഹിതയാകുകയാണെന്ന് രാഖി തമാശയായി പറഞ്ഞിട്ടുണ്ട് എന്നാല്‍ ഇത്തവണ തമാശയല്ലെന്നും താന്‍ ശരിക്കും വിവാഹിതയാകുകയാണെന്നും ദീപക് ഒരു നല്ല വ്യക്തിയാണെന്നും രാഖി പറഞ്ഞു.
ഡിസംബര്‍ 31ന് അമേരിക്കയില്‍ വച്ചാകും വിവാഹം. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് വിവാഹവും രാഖി വിവാദമാക്കി മാറ്റിയത്. രാഖി കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ദീപക് കലാല്‍ ആണ് ഷെയര്‍ ചെയ്തത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്.ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്.
തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് ദീപക് വാക്കു തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.
Rakhi Sawant’s virginity certificate
