Bollywood
സല്‍മാന്‍ ഖാനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ തനിക്ക് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ വ ധഭീഷണി; പരാതിപ്പെടില്ലെന്നും നടി രാഖി സാവന്ത്
സല്‍മാന്‍ ഖാനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ തനിക്ക് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ വ ധഭീഷണി; പരാതിപ്പെടില്ലെന്നും നടി രാഖി സാവന്ത്
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ തനിക്ക് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ വ ധഭീഷണി ലഭിച്ചതായി നടി രാഖി സാവന്ത്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ രാഖി സാവന്ത് പറഞ്ഞത്.
പിന്നാലെ മെയില്‍ വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പൊലീസില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറഞ്ഞു.
‘സല്‍മാന്‍ ഖാന് വേണ്ടി സംസാരിച്ചാല്‍ കൊ ലപ്പെടുത്തുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഞാന്‍ സല്‍മാന് വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം, എന്റെ മാതാവിന് അസുഖമായപ്പോള്‍ സഹായിച്ചത് അദ്ദേഹമാണ്. 50 ലക്ഷം രൂപയാണ് സല്‍മാന്‍ മാതാവിന് വേണ്ടി ചെലവിട്ടത്’, എന്നും രാഖി പറഞ്ഞു.
പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ കൊ ലപ്പെടുത്തിയ ബിഷ്‌ണോയ് ഗ്യാങ് സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കുകയും താരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
സല്‍മാന്‍ ഖാനും ഇ- മെയില്‍ വഴിയായിരുന്നു ഭീ ഷണി സന്ദേശം എത്തിയത്. നടന്റെ പ്രൊഡക്ഷന്‍ ഹൗസായ സല്‍മാന്‍ ഖാന്‍ ഫിലിംസിലേയ്ക്ക് ആയിരുന്നു മെയില്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ധാക്കഡ് റാം ബിഷ്‌ണോയ് എന്ന 21കാരനെ ബാന്ദ്ര പൊലീസാണ് പിടികൂടിയത്.
ആയുധ നിയമപ്രകാരമുള്ള കേസില്‍ ജാമ്യത്തിലായിരുന്നു ഇയാള്‍. ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് ഖാനെ ഭീഷണിപ്പെടുത്തിയെത്തുന്ന നാലാമത്തെ സന്ദേശമാണിത്. പണം തട്ടാനും മറ്റ് സെലിബ്രിറ്റികളെ പേടിപ്പിച്ച് പണം സ്വന്തമാക്കാനും വേണ്ടിയാണ് ഗുണ്ടാസംഘം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തുന്നതെന്ന് മുംബൈ പോലീസ് കരുതുന്നു.
നീയാണ് അടുത്തത്… അടുത്ത നമ്പര്‍ നിന്റേതാണ്… തയ്യാറായി ഇരുന്നോ… നിന്റെ വിധിയും സിദ്ധു മൂസേവാലയുടേതിന് സമാനമായിരിക്കും. എപ്പോഴെങ്കിലും ജോധ്പൂരിലേക്ക് ഒന്ന് വന്നു നോക്കൂ, ബിഷ്!ണോയ് ഗ്യാങ് നിന്റെ കഥ കഴിക്കും. അടുത്ത നമ്പറായ 13 നീയാണ്.. ജോധ്പൂരിലേക്ക് വാ.. ഇങ്ങനെയായിരുന്നു നടന് വന്ന ഇമെയിലിലെ ഭീഷണി.
