Connect with us

ഞങ്ങളുടെ അനുഭവം മറിച്ചാണ്, കല്ല്യാണത്തിന് പോയ ഇടങ്ങളില്‍ സ്ത്രീകളോ പുരുഷന്മാരോയെന്ന പ്രത്യേക വേര്‍തിരിവ് കാണാനില്ല; സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍

Malayalam

സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ ഒരു ആരോപണം. മുസ്ലീം വിവാഹ ചടങ്ങുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ഭക്ഷണത്തിന് സ്ഥലം ഒരുക്കുന്നുവെന്നാണ് നടി പറഞ്ഞത്. ഇപ്പോഴിതാ നടിയുടെ ആരോപണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

ഞങ്ങളുടെ അനുഭവം മറിച്ചാണെന്നും സ്ത്രീകള്‍ പ്രത്യേകം ഒരിടത്ത് ഭക്ഷണസ്ഥലം കാണുന്നുവെന്നല്ലാതെ, മഹാഭൂരിപക്ഷം സ്ഥലത്തും സ്ത്രീകളും കുട്ടികളും പുരുഷന്മാരും കുടുംബത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് കാണാറുള്ളതെന്നും എംവി ജയരാജന്‍ പറഞ്ഞു. കല്ല്യാണത്തിന് പോയ ഇടങ്ങളില്‍ സ്ത്രീകളോ പുരുഷന്മാരോയെന്ന പ്രത്യേക വേര്‍തിരിവ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം സമുദായത്തില്‍ വളരെ മുമ്പ് തന്നെ സ്ത്രീകളോട് വിവേചനം ഉണ്ടായിരുന്നു. വിദ്യാഭ്യാസം പാടില്ലെന്നായിരുന്നു പ്രത്യേകിച്ചും. ഇന്ന് ആ സ്ഥിതി മാറി. മുസ്ലീം പെണ്‍കുട്ടികളാണ് മെഡിക്കല്‍ ബിരുദം ഉള്‍പ്പെടെയുള്ള മേഖലയിലുള്ളത്. കാലങ്ങളായി ആ സമുദായത്തിന്റെ നവോത്ഥാന ചിന്തയില്‍ വന്ന മാറ്റങ്ങളുടെ ഫലമായിട്ടാണിതെന്നും എംവി ജയരാജന്‍ പറഞ്ഞു.

സമാനമായ മാറ്റം ആചാര അനുഷ്ടാനങ്ങളിലും ഉണ്ടാവണം. അത് സമുദായത്തിനകത്തെ ആളുകള്‍ മുന്‍കൈ എടുത്ത് ചെയ്യേണ്ടതാണെന്നും എംവി ജയരാജന്‍ കൂട്ടിചേര്‍ത്തു. വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പുരുഷന്മാര്‍ താമസിക്കുന്ന സംവിധാനം ഉണ്ടായിരുന്നു. അത് മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയാണ്. അതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. ഹിന്ദുസമുദായത്തിലും ചില ആചാരാനുഷ്ടാനങ്ങള്‍ ഉണ്ട്. അതിലും കാലികമായ മാറ്റങ്ങള്‍ പിന്നീട് ഉണ്ടാവുകയാണ് ചെയ്തതെന്നും എംവി ജയരാജന്‍ പറഞ്ഞു.

More in Malayalam

Trending