Bollywood
ഹിന്ദി സിനിമ സ്വയം ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണം; മണിരത്‌നം
ഹിന്ദി സിനിമ സ്വയം ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണം; മണിരത്‌നം
ഹിന്ദി സിനിമ സ്വയം ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിരത്‌നം. ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡാണെന്ന ആ തെറ്റിദ്ധാരണയ്ക്കാണ് ഇത് കാരണമാവുക അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പിന്‍വലിക്കേണ്ടതുണ്ടെന്നും മണിരത്‌നം പറഞ്ഞു.
ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ്‍ അവാര്‍ഡുമായി ബന്ധപ്പെട്ട എന്റര്‍ടെയ്‌മെന്റ് സമ്മിറ്റിലായിരുന്നു സംവിധായകന്റെ പ്രതികരണം.’ഇന്ത്യന്‍ സിനിമ എന്നത് പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നത് ബോളിവുഡ് എന്ന പേരിലാണ്, ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തിയാല്‍ തന്നെ മറ്റുള്ളവര്‍ ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന് വിചാരിക്കുന്നത് നിര്‍ത്തും.
ഞാന്‍ കോളിവുഡ്, ബോളിവുഡ് എന്നൊന്നും വേര്‍തിരിച്ച് വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ സിനിമ എന്നുവേണം വിശേഷിപ്പിക്കാന്‍’ എന്നും മണിരത്‌നം അഭിപ്രായപ്പെട്ടു. വെട്രിമാരന്‍, ബേസില്‍ ജോസഫ്, ഋഷഭ് ഷെട്ടി തുടങ്ങിയ സംവിധായകരും ഈ ചര്‍ച്ചയില്‍ അംഗങ്ങളായിരുന്നു.
ഏപ്രില്‍ 28ന് ആണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസിനെത്തുന്നത്. തമിഴ് സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. പിഎസ്1 കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്2 ന്റെയും കേരളത്തിലെ വിതരണക്കാര്‍.