“അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി തീരും .പിന്നെ ഞാൻ എങ്ങനെ സെക്സിയായി വസ്ത്രങ്ങൾ ധരിക്കും ? ” – വിവാഹത്തിൽ നിന്ന് പിന്മാറി രാഖി സാവന്ത്
By
എപ്പോളും വാർത്തകളിൽ ഇടം നേടാൻ എന്ത് വിവാദത്തിനു തയ്യാറാണ് രാഖി സാവന്ത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചും സിനിമയൊന്നും ഇല്ലെങ്കിലും രാഖി സജീവമാണ്. അടുത്തിടെ വിവാഹ വാർത്തയിലൂടെയാണ് രാഖി വാർത്തകളിൽ നിറഞ്ഞത്.
അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നാണ് രാഖി പറഞ്ഞിരുന്നത് . ക്ഷണക്കത്ത് രാഖി ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഷെയര്‍ ചെയ്ത് രാഖി വാര്‍ത്തകളില്‍ ഇടം നേടി. ഇപ്പോള്‍ പറഞ്ഞ സമയം കഴിഞ്ഞും വിവാഹം നടക്കാത്തതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് അതില്‍ നിന്ന് പിന്‍മാറിയെന്നാണ് രാഖി പറയുന്നത്. വിശദീകരണം ഇങ്ങനെ ‘ദീപക് ഒരു സ്ത്രീയാണ്.
രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്. അദ്ദേഹം ഉടന്‍ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഖത്തോടെയാണ് ഞാന്‍ ഈ കാര്യം ലോകത്തോട് പറയുന്നത്.
അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങനെ സെക്‌സിയായ വസ്ത്രങ്ങള്‍ ധരിക്കും’
ഞങ്ങള്‍ നഗ്‌നരായാണ് വിവാഹിതരാകുക എന്നാണ് ഇതിനിടെ ദീപക് അറിയിച്ചിരുന്നത്. വിവാഹ വസ്ത്രങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന ബോളിവുഡ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെലവ് ചുരുക്കാന്‍ വസ്ത്രം വേണ്ടെന്നും നഗ്‌നരായി കല്യാണം കഴിക്കാമെന്നും താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഖി സമ്മതിച്ചെന്നാണ് ദീപക് കലാല്‍ പറഞ്ഞത്.
rakhi sawant about marriage