Connect with us

പ്രായത്തിലധികം പക്വതയുള്ള കഥാപാത്രങ്ങൾക്കിടയിൽ എന്നെ കണ്ടെത്താൻ സാധിച്ച ചിത്രമാണ് സകലകലാശാല -മാനസ രാധാകൃഷ്ണൻ

Malayalam Breaking News

പ്രായത്തിലധികം പക്വതയുള്ള കഥാപാത്രങ്ങൾക്കിടയിൽ എന്നെ കണ്ടെത്താൻ സാധിച്ച ചിത്രമാണ് സകലകലാശാല -മാനസ രാധാകൃഷ്ണൻ

പ്രായത്തിലധികം പക്വതയുള്ള കഥാപാത്രങ്ങൾക്കിടയിൽ എന്നെ കണ്ടെത്താൻ സാധിച്ച ചിത്രമാണ് സകലകലാശാല -മാനസ രാധാകൃഷ്ണൻ

കണ്ണു നീരിനും മധുരം എന്ന സിനിമയിലൂടെ ബാല താരമായി മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ശാലീന സുന്ദരിയാണ് മാനസ രാധാകൃഷ്ണൻ. പക്വതയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തനിക്ക് പറ്റിയ ഒരു കഥാപാത്രം ലഭിച്ച സന്തോഷത്തിലാണ് മനസ ഇപ്പോൾ. സെക്കന്റ് ഇയർ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർഥിയായ മനസ തന്റെ ഏറ്റവും പുതിയ ചിത്രം സകലകലാശാലയുടെ വിശേഷങ്ങൾ മെട്രോമാറ്റിനിയോട് പങ്ക് വയ്ക്കുകയാണ്.

പ്രണയ കഥയാണോ സകലകലാശാല ?

പ്രണയകഥയാണ്, കൂടാതെ മികച്ച ഒരു ക്യാമ്പസ് എന്റെർറ്റൈനെറാണ് സകലകലാശാല. എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന കുറച്ച് ഇൻസിഡന്റ്സിനെ ബേസ് ചെയ്തിട്ടാണ് കഥ നടക്കുന്നത്.

മനസ പഠനവും സിനിമയും ഒരുമിച്ചാണോ കൊണ്ടുപോകുന്നത്‌?

അതെ , സകലകലാശാലയിൽ ലഭിച്ച കഥാപാത്രവും എന്റെ ഇപ്പോഴത്തെ ജീവിതവുമായി വളരെ ബന്ധമുണ്ട്. സെക്കൻഡ് ഇയർ എഞ്ചിനീയറിംഗ് വിദ്യാർഥിനി ആണ് ഞാൻ. സിനിമയിലും ഇതേ പ്രായമാണ്. അതുകൊണ്ട് തന്നെ തനിക്ക് ചെയ്യാൻ പറ്റുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. നേരത്തെ ചെയ്തുകൊണ്ടിരുന്ന പക്വതയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് സകലകലാശാലയിലേത്. സെയിം പ്രായത്തിലുള്ള കഥാപാത്രം കിട്ടിയപ്പോൾ വളരെയധികം സന്തോഷം ലഭിച്ചു.

സകലകലാശാലയിലെ മാനസയുടെ കഥാപാത്രത്തെപ്പറ്റി ?

കഥാപാത്രത്തിന്റെ പേര് മുംതാസ് എന്നാണ്. കോളേജിൽ പഠിക്കുന്നതിനോടൊപ്പം പാർടൈം ആയി ടി വി ആങ്കറിംഗും ചെയ്യുന്നൊരു കഥാപാത്രം. കോളേജിൽ എന്ത് പ്രശ്നം ഉണ്ടായാലും മുമ്പിൽ ഇറങ്ങി പ്രതികരിക്കാനും ബോയ്സിനെപ്പോലും വെല്ലുവിളിക്കാൻ മടിക്കാത്തൊരു കഥാപാത്രമാണ് മുംതാസ്.

മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനുമായിട്ടുള്ള എക്സ്പീരിയൻസ് ?

വളരെ വിനയമുള്ളൊരു ആളാണ് നിരഞ്ജൻ. വളരെ ഫ്രഡ്‌ലി ആണ്. താര ജാഡയൊന്നും തന്നെയില്ല . വളരെ ടാലന്റഡ് ആണ് അദ്ദേഹം. സിനിമയ്ക്ക് വേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറാണ് നിരഞ്ജൻ. അമേസിങ് കോ സ്റ്റാർ എന്നൊക്കെ പറയാവുന്നൊരു വ്യക്തിത്വം.

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സകലകലശാല . നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് ചിത്രത്തിലെ നായികാ നായകന്മാർ . വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും . ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് .ജനുവരി 25 നാണു ചിത്രത്തിന്റെ റിലീസ്.


interview with manasa radhakrishnan

More in Malayalam Breaking News

Trending

Recent

To Top