Movies
വിദ്യാ ബാലന്റെ പാട്ടിന് രാജ്കുമാറിന്റെ ഡാൻസ്!
വിദ്യാ ബാലന്റെ പാട്ടിന് രാജ്കുമാറിന്റെ ഡാൻസ്!
By
കഴിഞ്ഞിടെ മനിഷ് പോള്‍ അവതാരകനാകുന്ന ടിവി ഷോയിൽ രാജ്കുമാർ റാവു പങ്കെടുത്തിരുന്നു.ആ പ്രോഗ്രാമിൽ താരം നൃത്തം ചെയ്ത വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
വിദ്യാ ബാലൻ നായികയായ ഭൂല്‍ ഭുലയ്യയിലെ പാട്ടിന് അനുസരിച്ച് രാജ്കുമാര് റാവു നൃത്തംവയ്ക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഒരു ബോഡിസ്യൂട്ട് ധരിച്ചാണ് രാജ്കുമാര് റാവു വീഡിയോയില്‍ ഉള്ളത്. വളരെ രസകരമായ ചുവടുകളോടെയാണ് രാജ്കുമാര് റാവു നൃത്തംവയ്ക്കുന്നത്. രാജ്കുമാര് റാവു തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്.
രാജ്കുമാര് റാവു നായകനാകുന്ന പുതിയ സിനിമയായ മേയ്ഡ് ഇൻ ചൈന പ്രദര്‍ശനത്തിന് എത്താനിരിക്കുകയാണ്. ചിത്രത്തിനറെ പ്രമോഷൻ ജോലികളിലാണ് ഇപ്പോള്‍ രാജ് കുമാര്‍.ഇതിനിടെയാണ് ഇങ്ങനെ ഒരു പരുപാടിയിൽ പങ്കെടുത്തത്.
rajkummar rao dances to vidya balans song
