Malayalam Breaking News
ബിഗ് ബോസ് മത്സരാർത്ഥി രജിത്ത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ബിഗ് ബോസ് മത്സരാർത്ഥി രജിത്ത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ബിഗ് ബോസ് മത്സരാർത്ഥി രജിത്ത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോറോണയുമായി ബന്ധപ്പെട്ട വിലക്ക് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സംഘം ചേരുകയും ആർപ്പുവിളിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ് ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് രജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന.
അതെ സമയം തന്നെ രജിത്ത് കുമാറിന്റെ രണ്ട് വീട്ടിലും റൈഡ് നടന്നു ആലുവ സെൻട്രൽ ബാങ്കിന് സമീപത്തെ വാടകവീട്ടിൽ പൊലീസ് എത്തിയെങ്കിലും രജിത്കുമാറിനെ കണ്ടെത്താനായിരുന്നില്ല. ആറ്റിങ്ങലിലെ വീട്ടിലും പൊലീസ് റെയ്‌ഡ് നടത്തി.
കൊറോണ ഭീതി നിലനിൽക്കെ വിലക്ക് ലംഘിച്ച് ബിഗ് ബോസ് താരം രജിത് കുമാറിന് സ്വീകരണം നൽകിയ സംഭവത്തിൽ പതിനൊന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.
രജിത്തിനെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. കേരത്തിൽ കൊറോണ പടർന്നു പിടിച്ചതിനാൽ പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കർശന നിർദ്ദേശഗം പോലും വകവെയ്ക്കാതെ ജനങ്ങൾ തടിച്ചു കൂടിയപ്പോൾ അത് വിനയായത് രജിത്കുമാറിനാണ്. സംഭവമറിഞ്ഞ എറണാകുളം കളക്ടർ കേസെടുക്കാൻ നടപടിയെടുത്തത്
rajth kumar
