എനിക്ക് ഇതുവരെ സിനിമയില്‍ നിന്ന് ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ല, എല്ലാവരും തന്നോട് മാന്യമായി മാത്രമാണ് പെരുമാറിയിട്ടുള്ളത് എന്ന് രജിഷ വിജയന്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയന്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല എന്ന് പറയുകയാണ് രജിഷ വിജയന്. സിനിമയിലുള്ളവര്‍ക്ക് സമത്വത്തെപ്പറ്റി എല്ലാം കൃത്യമായ ധാരണയുണ്ട് എന്നും എല്ലാവരും തന്നോട് മാന്യമായി മാത്രമാണ് പെരുമാറിയിട്ടുള്ളത് എന്നും രജിഷ പറയുന്നു.
‘എനിക്ക് ഇതുവരെ സിനിമയില്‍ നിന്ന് ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. ജെന്‍ഡറിന്റെ പേരിലോ മറ്റു കാര്യങ്ങള്‍ കൊണ്ടോ ഞാന്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. എനിക്ക് സംഭവിച്ചില്ല എന്നു കരുതി മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നില്ല എന്നല്ല.
പക്ഷേ, ഇപ്പോള്‍ സിനിമയിലുള്ള ആളുകള്‍ക്ക് സമത്വത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ്. വളരെ മാന്യമായി മാത്രമേ എല്ലാവരും എന്നോട് പെരുമാറിയിട്ടുള്ളൂ,’ എന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കി.
‘ലവ്ഫുളി യുവേഴ്സ് വേദ’ എന്ന സിനിമാണ് രജിഷയുടെ പുതിയ ചിത്രം. ശ്രീനാഥ് ഭാസി, രജീഷാ വിജയന്, ഗൗതം വാസുദേവ മേനോന്, വെങ്കിടേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം കലാലയ ജീവിതവും പ്രണയവും വിദ്യാര്‍ഥി രാഷ്ട്രീയവും ഇടകലര്‍ന്ന കഥയാണ്.
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി വിനയ പ്രസാദ്. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച വിനയയെ ഇന്നും ആരാധകർ ഓർക്കുന്നത് മണിച്ചിത്രത്താഴിലെ സഹനായികാ വേഷത്തിലൂടെയാണ്....
സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ്...