Connect with us

ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു

Bollywood

ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു

ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു

ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍. കാമുകി സബ ആസാദിനെയാണ് ഹൃത്വിക് വിവാഹം ചെയ്യാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 നവംബറില്‍ ആയിരിക്കും ഹൃത്വിക് റോഷന്റെ വിവാഹം എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും ലിവ് ഇന്‍ റിലേഷനില്‍ ആണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മ്മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്.

എന്നാല്‍ ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൃത്വിക്കും ആദ്യ ഭാര്യ സൂസന്നയും 2014ല്‍ വിവാഹമോചിതരായിരുന്നു. 2000ല്‍ ആയിരുന്നു ഇരവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഹൃത്വിക്കിന് ഹൃദാന്‍, ഹൃഹാന്‍ എന്നീ രണ്ട് മക്കളുണ്ട്.

അതേസമയം, ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘വിക്രം വേദ’ ആണ്. തമിഴ് ചിത്രം ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കാണ് ഇത്. പുഷ്‌കര്‍ ഗായത്രി ദമ്പതിമാര്‍ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്തത്.

More in Bollywood

Trending