Malayalam Breaking News
ഷൂട്ടിങ്ങിനിടെ നടി രജിഷ വിജയന് പരിക്ക് ;ഷൂട്ടിംഗ് നിർത്തിവച്ചു !!
ഷൂട്ടിങ്ങിനിടെ നടി രജിഷ വിജയന് പരിക്ക് ;ഷൂട്ടിംഗ് നിർത്തിവച്ചു !!
ഷൂട്ടിങ്ങിനിടയില്‍ നടി രജിഷക്ക് പരിക്കേറ്റു. സൈക്കിളില്‍ നിന്നും വീണാണ് രജിഷക്ക് പരിക്കേറ്റത്. സൈക്കളിംഗ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ താരം വീഴുകയായിരുന്നു. കാലില്‍ പരിക്കേറ്റ രജിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന നിര്‍മല്‍ സിറ്റിയിലായിരുന്നു ഷൂട്ടിംഗ്.
രജിഷ നായികയാവുന്ന പുതിയ ചിത്രം ഫൈനല്‍സിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു.
ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന് അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര് അരുണ്‍ ആണ്.
ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ആലിസ് എന്ന ഒരു സൈക്ലിങ് താരമായാണ് രജിഷ ചിത്രത്തില്‍ വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ഫൈനല്‍സില്‍ സംഗീത സംവിധായകനായെത്തുന്നത്.
rajisha vijayan injured while shooting
