Connect with us

സിനിമ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ , ചീത്തപ്പേര് കേൾപ്പിച്ച ആ സംഭവത്തെ കുറിച്ച് കണ്ണീരോടെ മനസ് തുറന്നു നിത്യ മേനോൻ !

Malayalam Breaking News

സിനിമ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ , ചീത്തപ്പേര് കേൾപ്പിച്ച ആ സംഭവത്തെ കുറിച്ച് കണ്ണീരോടെ മനസ് തുറന്നു നിത്യ മേനോൻ !

സിനിമ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ , ചീത്തപ്പേര് കേൾപ്പിച്ച ആ സംഭവത്തെ കുറിച്ച് കണ്ണീരോടെ മനസ് തുറന്നു നിത്യ മേനോൻ !

മലയാള സിനിമയിൽ പ്രയാണം തുടങ്ങി ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ് നിത്യ മേനോൻ . സ്വന്തം തീരുമാനങ്ങളും ബോൾഡ് സ്വഭാവവും നിത്യക്ക് സിനിമയിൽ ഗുണവും ദോഷവും ചെയ്തിട്ടുണ്ട്.ഒരിക്കൽ നിര്മാതാക്കളോട് അഹങ്കാരം കാണിച്ചു എന്നൊരു ചീത്ത പേരും നടിക്കുണ്ട് .

മലയാളത്തില്‍ സജീവമായി നില്‍ക്കുന്നതിനിടയിലായിരുന്നു താരം അന്യഭാഷയിലേക്ക് പ്രവേശിച്ചത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ നിന്നും മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്. ആദ്യ സിനിമ തന്നെ ഹിറ്റായി മാറിയപ്പോള്‍ അന്യഭാഷക്കാരും ഈ താരത്തെ നെഞ്ചേറ്റുകയായിരുന്നു. തുടക്കം മുതല്‍ത്തന്നെ വീട്ടുകാര്‍ക്ക് തന്റെ തീരുമാനത്തോട് അത്രയികം താല്‍പര്യമുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. സിനിമയില്‍ എത്രകാലം നില്‍ക്കുമെന്നതിനെക്കുറിച്ചൊന്നും അന്ന് ധാരണയുണ്ടായിരുന്നില്ല. കരിയറില്‍ കരിനിഴലായി വന്ന ഒരു സംഭവത്തെക്കുറിച്ച്‌ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ജെബി ജെംഗക്ഷനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്.വല്ലാത്തൊരു പരീക്ഷണമായിരുന്നു.

വ്യക്തി ജീവിതത്തില്‍ വല്ലാതെ പ്രയാസപ്പെട്ട നാളുകളായിരുന്നു അത്. ഇതേക്കുറിച്ച്‌ താനിതുവരെ തുറന്നുപറഞ്ഞിരുന്നില്ലെന്നും നിരവധി പേര്‍ക്ക് ഇപ്പോഴും തെറ്റിദ്ധാരണയുണ്ടെന്നും താരം പറയുന്നു. തന്റെ സന്ദര്‍ഭം എന്താണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നുവെന്നും താരം പറയുന്നു. വൈകാരികമായാണ് താരം ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിത്യയുടെ തുറന്നുപറച്ചിലിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.


ടികെ രാജീവ് കുമാര്‍ ചിത്രമായ തത്സമയം ഒരു പെണ്‍കുട്ടിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അമ്മയുടെ അസുഖത്തെക്കുറിച്ച്‌ അറിഞ്ഞത്. ക്യാന്‍സറായിരുന്നു അമ്മയ്ക്ക്. താന്‍ കാരണം ആരും ബുദ്ധിമുട്ടരുതെന്നും സിനിമയെ അത് ബാധിക്കരുതെന്നുമുള്ളതിനാല്‍ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു. അന്നത്തെ പ്രായത്തില്‍ അമ്മയുടെ അസുഖത്തെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു.


താരം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നിര്‍മ്മാതാക്കള്‍ കാണാനെത്തുകയും മാനേജരോട് അവരോട് സംസാരിക്കാനായി പറയുകയും ചെയ്തില്ലേയെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. അതിന് ശേഷമായിരുന്നു താരം ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. ഷൂട്ടിന് വരും അത് കഴിഞ്ഞതിന് പിന്നാലെയായി റൂമിലേക്ക് പോവും. ഷൂട്ടില്ലാത്ത സമയത്തെല്ലാം കരച്ചിലായിരുന്നു. വീണ്ടും ഷോട്ട് പറയുമ്ബോള്‍ പോയി അഭിനയിക്കും, ഇതായിരുന്നു അവസ്ഥ.


മൈഗ്രേന്‍ പ്രശ്‌നവും ആ സമയത്ത് തന്നെ അലട്ടിയിരുന്നു. നേരത്തെ അറിയിക്കാതെയായിരുന്നു അവരുടെ വരവ്. ഷോട്ടിനെക്കുറിച്ചായിരുന്നു താന്‍ ചിന്തിച്ചത്. സിനിമയെക്കുറിച്ച്‌ പിന്നീട് സംസാരിക്കാമെന്നും പുറത്തെവിടെയെങ്കിവും വെച്ച്‌ കാണാമല്ലോയെന്നായിരുന്നു കരുതിയത്. എന്നാല്‍ അവര്‍ക്ക് അത് വിഷയമായി മാറുകയായിരുന്നു. ഈഗോ പ്രശ്‌നമായി മാറുകയായിരുന്നു. അതേക്കുറിച്ച്‌ ആലോചിക്കാനോ വിശദീകരിക്കാനോ ഒന്നും താന്‍ പോയിരുന്നില്ലെന്നും താരം പറയുന്നു. അതാരായിരുന്നുവെന്ന് പോലും തനിക്കറിയില്ലായിരുന്നുവെന്നും താരം പറയുന്നു.


അവര്‍ ആരാണെന്നോ എന്താണെന്നോ അന്വേഷിക്കാന്‍ പോയിരുന്നില്ല. നല്ല സിനിമ ചെയ്യുക. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുക ഇതാണ് അന്നും ഇന്നും തന്‍രെ പോളിസി. എന്നാല്‍ മലയാള സിനിമയില്‍ അതൊരു വിഷയമായി മാറുകയായിരുന്നു. വിലക്ക് കിട്ടിയ നടിയെന്ന് പലരും ഇന്നും താരത്തെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ആ വിലക്കൊന്നും തന്നെ ബാധിച്ചിരുന്നില്ലെന്നും അതിന് പിന്നാലെയായാണ് താന്‍ ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചതെന്നും താരം പറയുന്നു.

Nithya-Menen

nithya menon about health issue and problems

More in Malayalam Breaking News

Trending

Recent

To Top