വിനായകന്‍ ചേട്ടന്‍ യുണീക് ആയിട്ടുള്ള ഒരാളാണ് അവാര്‍ഡ് കിട്ടിയപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ നിറമായിരുന്നില്ല: രജിഷ വിജയന്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയായ താര സുന്ദരിയാണ് രജിഷ വിജയൻ. നടൻ വിനായകനെ കുറിച്ച് രജിഷ വിജയൻ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു യുണീക് ആയ ഒരാളാണ് വിനായകന്‍ ചേട്ടന്‍ എന്നാണ് രജിഷ പറയുന്നത്.വിനായകന്‍ ചേട്ടന് അവാര്‍ഡ് കിട്ടിയപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ നിറമല്ല, അവാര്‍ഡ് കിട്ടിയത് പുള്ളിയുടെ കഴിവുകൊണ്ടാണ്. അദ്ദേഹം അത് അര്‍ഹനായിരുന്നു. അതാണ് അവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയം. അല്ലാതെ അദ്ദേഹത്തിന്റെ നിറമല്ല.
കാണാന്‍ വളരെ ഹോട്ട് ആയിട്ടുള്ള ഒരാളാണ് പുള്ളി. വളരെ സുന്ദരനുമാണ് വിനായകന്‍ ചേട്ടന്‍. ചില ആളുകളുടെ പേഴ്സണാലിറ്റിയൊക്കെ കാണുമ്പോള്‍ അവര്‍ വളരെ യുണീക്ക് ആയിട്ട് തോന്നും. അതുപോലെ തോന്നിയിട്ടുള്ള ഒരാളാണ് വിനായകന്‍.
അദ്ദേഹത്തെ പോലെ വേറൊരാളെ താന്‍ കണ്ടിട്ടില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ചേട്ടന്‍ സംസാരിക്കുന്ന രീതിയും വളരെ ഇഷ്ടമാണ്. ഞാന്‍ പറയുന്നതൊക്കെ നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നു അദ്ദേഹം. പുള്ളി അങ്ങനെ എല്ലാവരും പറുന്നതൊന്നും ശ്രദ്ധിക്കുന്ന ആളല്ല.
എല്ലാവരും ഫോട്ടൊയൊക്കെ എടുക്കുമ്പോള്‍ ഞാന്‍ പറയും ചേട്ടാ ഒന്ന് നിന്ന് കൊടുക്കെന്ന്, അപ്പോള്‍ പുള്ളി ഒന്ന് നോക്കിയിട്ട് ആ ന്നാ നോക്കാം എന്ന് പറയും. വളരെ സ്വീറ്റ് ആയിട്ടുള്ള ആളാണ്. നമ്മള്‍ നന്നായി സംസാരിക്കുകയാണെങ്കില്‍ പുള്ളി നമ്മളെ കേള്‍ക്കും എന്നാണ് രജിഷ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
