News
സ്നേഹിക്കുന്നവരെ തിരിച്ച് അങ്ങേയറ്റം സ്നേഹിക്കുന്ന മനസിന്റെ ഉടമ; കൊച്ചു പ്രേമന് തനിക്ക് സഹോദര തുല്യനായിരുന്നുവെന്ന് സംവിധായകന് രാജസേനന്
സ്നേഹിക്കുന്നവരെ തിരിച്ച് അങ്ങേയറ്റം സ്നേഹിക്കുന്ന മനസിന്റെ ഉടമ; കൊച്ചു പ്രേമന് തനിക്ക് സഹോദര തുല്യനായിരുന്നുവെന്ന് സംവിധായകന് രാജസേനന്
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെയും സിനിമാ പ്രേമികളെയും ഞെട്ടിപ്പിച്ചുകൊണ്ടു നടന് കൊച്ചുപ്രേമന്റെ വിയോഗ വാര്‍ത്ത പുറത്തെത്തുന്നത്. നിരവധി സിനിമാ താരങ്ങളും സംവിധായകരുമാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് രാജസേനന്.
സ്നേഹിക്കുന്നവരെ തിരിച്ച് അങ്ങേയറ്റം സ്നേഹിക്കുന്ന മനസിന്റെ ഉടമയാണ് കൊച്ചുപ്രേമനെന്നും കൊച്ചുപ്രേമന്റെ വേര്‍പാട് കലാലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും രാജസേനന് പറഞ്ഞു.
‘കൊച്ചുപ്രേമനെ ഞാന്‍ പരിചയപ്പെടുന്നത് സ്വാതി തിരുന്നാള്‍ നാടകം കണ്ടപ്പോള്‍ ആണ്. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. ദില്ലിവാല രാജകുമാരന് എന്ന സിനിമയുടെ സമയത്ത് ഒരു വേഷമുണ്ട്, താങ്കള്‍ അത് ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. ആ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ശ്രീമതിയും അഭിനയിച്ചിരുന്നു’ രാജസേനന് ഓര്‍മകള്‍ പങ്കുവെച്ചു.
‘നര്‍മ്മ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും ഏല്‍പ്പിച്ചാല്‍ അദ്ദേഹം അവതരിപ്പിക്കുമെന്നും വളരെ വ്യത്യസ്തമായ ശബ്ദം കൂടിയുള്ള കലാകാരനാണ് കൊച്ചുപ്രേമനെന്നും രാജസേനന് കൂട്ടിച്ചേര്‍ത്തു.
‘,’അദ്ദേഹം വീട് വെച്ചപ്പോള്‍ എന്നെ വിളിച്ചു. അവിടെ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുകയാണ്. സിനിമയില്‍ ഓരോ മികച്ച സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴും അദ്ദേഹം എന്നെ വിളിച്ച് പറയും. അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു’ രാജസേനന് പറഞ്ഞു.
കുറച്ച് നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സിനിമാ സീരിയല്‍ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. ഒരു മകനാണ് അവര്‍ക്കുള്ളത്. പേര് ഹരികൃഷ്ണന്.
