ചന്ദ്രമുഖിയിലെ ചായ കൊടുക്കുന്ന നായിക അല്ല, രജനികാന്തിനൊപ്പം പ്രാധാന്യമുള്ള നായികയായി നയൻതാര എ ആർ മുരുഗദോസ് ചിത്രത്തിൽ !
By
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി കത്രിക്കുകയാണ് ആരാധകർ. പേട്ടക്ക് ശേഷം അഭിനയിക്കുമോ അതോ രാഷ്ട്രീയമാണോ ലക്‌ഷ്യം എന്നൊക്കെ സ്റ്റുമോക്കി ഇരിക്കുകയാണ് തമിഴകം. മകളുടെ രണ്ടാം വിവാഹത്തിൽ ചുറുചുറുക്കോടെ കൊച്ചുമക്കൾക്കൊപ്പം നൃത്തം ചെയ്തു ആഘോഷിച്ച രജനികാന്തിനെ കണ്ട് ഇനിയും സിനിമയിൽ ഒരു ബാല്യം കൂടി ബാക്കി ഉണ്ടല്ലോ , എന്തിനിപ്പോൾ തന്നെ രാഷ്ട്രീയം എന്ന് ചിന്തിച്ചവരാണ് കൂടുതലും .
ഇപ്പോൾ ആരാധകർക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. എ ആർ മുരുഗദോസ് ചിത്രത്തിൽ രജനികാന്ത് അഭിനയിക്കാൻ ഒരുങ്ങുകയാണ് . സിനിമയിൽ രജനീകാന്തിന് നായികയായി എത്തുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണ്.
നയൻതാര രജനികാന്തിന്റെ നായികായാകുന്നത് രണ്ടാം വട്ടമാണ്. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേയ്ക്ക് ആയ ചന്ദ്രമുഖിയിൽ രജനികാന്തിന്റെ നായികയെങ്കിലും അത്ര വലിയ പ്രാധാന്യമൊന്നും നയൻതാരയ്ക്ക് ഉണ്ടായിരുന്നില്ല . അന്ന് നയൻതാരയുടെ കരിയറിന്റെ തുടക്കവുമായിരുന്നു.
എന്നാൽ പിന്നീട് തമിഴകം അടക്കി വാണ നയൻതാര വീണ്ടും രജനികാന്തിനൊപ്പം എത്തുമ്പോൾ രജനിക്ക് നായികയാക്കാൻ മറ്റൊരു പേരില്ലെന്നതാണ് വാസ്തവം. തിളങ്ങി നിൽക്കുന്ന നയൻതാരയ്ക്ക് ചിത്രത്തിൽ മികച്ച പ്രാധാന്യം ഉണ്ടായിരിക്കുമെന്നതും ഉറപ്പാണ്.
എ ആര്‍ മുരുഗദോസ് – രജനികാന്ത് ചിത്രം ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ച് എ ആര്‍ മുരുഗദോസ് തന്നെ പിന്നീട് രംഗത്ത് എത്തിയിരുന്നു. ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കുമെന്നും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതായിരിക്കും ചിത്രമെന്നുമാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ ഹിറ്റായിരുന്നു.
rajanikanth – nayanthathara – a r murugadose movie announced
