Connect with us

നയൻ സിനിമയുടെ മുടക്കുമുതൽ തിരികെ സ്വന്തമാക്കി പൃഥ്വിരാജ് !

Malayalam Breaking News

നയൻ സിനിമയുടെ മുടക്കുമുതൽ തിരികെ സ്വന്തമാക്കി പൃഥ്വിരാജ് !

നയൻ സിനിമയുടെ മുടക്കുമുതൽ തിരികെ സ്വന്തമാക്കി പൃഥ്വിരാജ് !

ജെനൂസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനായെത്തിയ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രം വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിലാണ് നയന്റെ അണിയറ പ്രവർത്തകർ.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യനിർമാണ സംരംഭം കൂടിയായിരുന്നു നയൻ. സോണി പിക്ച്ചേർസുമായി കൈകോർത്തായിരുന്നു പൃഥ്വി നയന്റെ നിർമാണം ഏറ്റെടുത്തത്. ഇപ്പോഴിതാ ഇവർക്ക് അഭിമാനിക്കാവുന്നൊരു നേട്ടം നയൻ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്ക് വേണ്ടി മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ ഇവർ നേടി കഴിഞ്ഞു.

ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റൽ, ഓവർസീസ് എന്നീ മേഖലകളിൽ നിന്നുമാണ് ചിത്രം മുടക്കുമുതൽ തിരികെപിടിച്ചത്. സിനിമയുടെ പബ്ലിസിറ്റി അടക്കം ആകെ മുതൽമുടക്ക് എട്ടുകോടിയാണ്. ഏകദേശം ചിലവാക്കിയ തുകയുടെ 90 ശതമാനത്തോളം ഇതിനോടകം ലഭിച്ചെന്ന് നയൻ സിനിമയുടെ അടുത്തവൃത്തങ്ങൾ പറയുന്നു.

ഇന്ത്യൻ തിയറ്റർ റിലീസിൽ നിന്നും ലഭിക്കുന്ന വരുമാനം നിർമാതാക്കൾക്ക് ലാഭമായിരിക്കുമെന്ന് ചുരുക്കം. കൃത്യമായ മുന്നൊരുക്കത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണ് ഈ വിജയമെന്ന് അണിയറപ്രവർത്തകർ പറയുന്നു. സുപ്രിയ ആയിരുന്നു പൃഥ്വിക്കൊപ്പം നിർമാണരംഗത്ത് കൂടുതൽ സജീവമായി ഉണ്ടായിരുന്നത്.

കഴിഞ്ഞ വർഷമാണ് പുതിയ പ്രൊഡക്‌ഷൻ കമ്പനി തുടങ്ങുന്ന വിവരം സമൂഹമാധ്യമത്തിലൂടെ പൃഥ്വി ആരാധകരെ അറിയിക്കുന്നത്. അന്ന് പൃഥ്വി കുറിച്ച വാക്കുകൾ–

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഞങ്ങളുടെ ഒരു സ്വപ്നസാക്ഷാത്കാരത്തിനുള്ള പരിശ്രമത്തിലായിരുന്നു. ഇപ്പോള്‍ ഇത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. ഞങ്ങള്‍ ഒരു പുതിയ ഒരു സിനിമാ നിര്‍മാണ കമ്പനി തുടങ്ങുന്നു. എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്നാല്‍ കഴിയുന്ന ഉചിതമായ സമര്‍പ്പണം. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നതാണ് ഈ പുതിയ കമ്പനിയുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.

എന്തുകൊണ്ട് ഇത് ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഞങ്ങളുടെ പുതിയ സംരംഭം മലയാള സിനിമ നിര്‍മാണ മേഖലയ്ക്ക് ഒരു പുത്തന്‍ ചുവടുവെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു? ഈചോദ്യങ്ങള്‍ക്ക് എല്ലാമുള്ള ഉത്തരം തുടര്‍ന്ന് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എനിക്കൊപ്പം നിന്ന ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്താണെന്ന് എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്. സുപ്രിയയും ഞാനും സമര്‍പ്പിക്കുന്നു. അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്.

ആദ്യ നിര്മാണ ചിത്രം നയൻ വിജയകരമായി ഇപ്പോഴും പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

nine movie profit

More in Malayalam Breaking News

Trending

Recent

To Top