Tamil
ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്; ജയിലര്‍ 2 വിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നെല്‍സല്‍ ദിലീപ്കുമാര്‍
ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്; ജയിലര്‍ 2 വിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നെല്‍സല്‍ ദിലീപ്കുമാര്‍
രജനികാന്ത്-നെല്‍സല്‍ ദിലീപ്കുമാര്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ജയിലര്‍. ഒരിടവേളയ്ക്ക് ശേഷം രജനികാന്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം.
മുത്തുവേല്‍ പാണ്ഡ്യനായി രജനി വീണ്ടുമെത്തുന്നത് എന്നായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നെല്‍സണ്‍ ദിലീപ് കുമാര്‍. സിനിമയുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടതെന്നും നെല്‍സണ്‍ പറയുന്നു. കൂടാതെ ദളപതി 69 എന്ന ചിത്രത്തെ കുറിച്ചും നെല്‍സണ്‍ പറയുന്നു.
‘എല്ലാകാര്യങ്ങളിലും ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഞാന്‍ സിനിമയിലെ ഒരു തൊഴിലാളി മാത്രമാണ്. അതുകൊണ്ട് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ല. ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്. എന്തായാലും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഞങ്ങള്‍ എല്ലാം സ്ഥിരീകരിക്കും.
ആ സിനിമ സംവിധാനം ചെയ്യുന്നത് ആരായാലും അവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. വിജയ് സാറിനൊപ്പം ജോലി ചെയ്യുക എന്നത് വലിയൊരു അനുഭവമാണ്. ഇനിയും അത്തരമൊരു അവസരം എന്നെത്തേടി വന്നാല്‍ അതൊരു ഭാഗ്യമാണ്. പക്ഷെ ദളപതി 69 ഞാനല്ല സംവിധാനം ചെയ്യുന്നത്.’ എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നെല്‍സണ്‍ പറഞ്ഞത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)