Connect with us

വീണ്ടും മാസ് ആകാൻ രജനി; ജയിലർ 2 പ്രഖ്യാപിച്ചു; ടീസർ ഏറ്റെടുത്ത് ആരാധകർ

Movies

വീണ്ടും മാസ് ആകാൻ രജനി; ജയിലർ 2 പ്രഖ്യാപിച്ചു; ടീസർ ഏറ്റെടുത്ത് ആരാധകർ

വീണ്ടും മാസ് ആകാൻ രജനി; ജയിലർ 2 പ്രഖ്യാപിച്ചു; ടീസർ ഏറ്റെടുത്ത് ആരാധകർ

രജനികാന്തിന്റേതായി പുറത്തെത്തിയ റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു ജയിലർ. വിയുടെ ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലർ. ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജയിലർ 2 വിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ.

പൊങ്കലിൽ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചായിരുന്നു പ്രഖ്യാപനം. വിശ്രമത്തിനായി ഗോവയിലെത്തിയ നെൽസണും അനിരുദ്ധുമാണ് ടീസറിൽ ആദ്യം സംസാരിച്ചു തുടങ്ങുന്നത്. പുതിയ സിനിമയുടെ ചർച്ചയ്ക്കായെന്ന പോലെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വെടിയേറ്റും വെട്ടു കൊണ്ടും ഓടിയെത്തിയ വില്ലന്മാർക്ക് പിന്നാലെ രജനി എത്തുന്നു.

മാസ് കാണിച്ചു തിരിച്ചുപോകുന്ന രജനിയെ നോക്കി നിൽക്കുന്ന സംവിധായകനെയും സംഗീത സംവിധായകനെയുമാണ് ടീസർ അവസാനിക്കുമ്പോൾ കാണുന്നത്. റിലീസിന് പിന്നാലെ ആരാധകർ ടീസർ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

2023 ൽ ആയിരുന്നു രജനികാന്ത് ചിത്രം ജയിലർ റിലീസ് ആയത്. വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

More in Movies

Trending