Actor
ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാൻ സാധിക്കൂ, കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്; പ്രൊഡക്ഷൻ കൺട്രോളർ
ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാൻ സാധിക്കൂ, കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്; പ്രൊഡക്ഷൻ കൺട്രോളർ
മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ രാജൻ മണക്കാട് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജൻ മണക്കാട്.
പഞ്ചാബിഹൗസ് എന്ന് ചിത്രം എടുക്കുമ്പോൾ ദിലീപ് ഒന്നുമല്ല. എന്നാൽ ആ കഥാപാത്രം ജനങ്ങൾക്ക് നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കഥാപാത്രം ചെയ്യാൻ ദിലീപിനേക്കാൾ ഉചിതമായി ആളുണ്ടായിരുന്നില്ല. ചിത്രത്തിൽ വളരെ രസകരമായിട്ട് അദ്ദേഹം അഭിനയിച്ചു. ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നു.
ഹരിശ്രി അശോകൻ, ജനാർദ്ദൻ തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരൊക്കെ കയ്യിൽ നിന്നും ഇടും. അങ്ങനെ ഇടുന്നുണ്ടെങ്കിൽ അത് ഓവർ ആകില്ല. അത് സംവിധായകർക്കും ഉറപ്പായിരുന്നു. കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്. അതിൽ നിന്നും കിട്ടിയ ലാഭം കൊണ്ടാണ് ഇളമുറത്തമ്പുരാന്റെ നിർമ്മാതാവ് രക്ഷപ്പെട്ടത്.
അതായത് പഞ്ചാബിഹൗസിന്റെ കളക്ഷനിലൂടെ അദ്ദേഹം രക്ഷപ്പെട്ടു. അതില്ലായിരുന്നെങ്കിൽ നിർമ്മാതാവ് കഷ്ടപ്പെട്ടു പോയേനേ. ഇന്നും ദിലീപിന് കൊടുക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത് തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൊടുക്കുന്ന കഥാപാത്രം അദ്ദേഹം വ്യത്തിക്ക് ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പവി കെയർ ടേക്കർ എന്ന സിനിമയാണ് ദിലീപിന്റേതായി തിയറ്ററിലെത്തിയ ഏറ്റവും ഒടുവിലെ ചിത്രം. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയർടേക്കറും’.
കോമഡിയും റൊമാൻസും സെന്റിമെന്റ്‌സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഈ ചിത്രത്തിൽ എന്നായിരുന്നു പ്രേക്ഷക പ്രതികരണം.ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയർ ടേക്കറിന്റെ മറ്റൊരു പ്രത്യേകത.