Connect with us

ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി തൊഴുത് സൽമാൻ ഖാൻ; പൂച്ചെണ്ടുകളുമായി സ്വീകരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

Actor

ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി തൊഴുത് സൽമാൻ ഖാൻ; പൂച്ചെണ്ടുകളുമായി സ്വീകരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി തൊഴുത് സൽമാൻ ഖാൻ; പൂച്ചെണ്ടുകളുമായി സ്വീകരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ച ​ഗണപതി പൂജയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ നടൻ സൽമാൻ ഖാൻ. തന്റെ സഹോദരി അർപ്പിത ഖാനൊപ്പമായിരുന്നു സൽമാൻ പൂജയിൽ പങ്കെടുക്കാൻ എത്തിയത്. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ പൂജയായിരുന്നു ഇത്.

ഷാൾ അണിയിച്ച് പൂച്ചെണ്ട് നൽകിയാണ് സൽമാൻ ഖാനെ മുഖ്യമന്ത്രി വരവേറ്റത്. സൽമാൻ ഖാൻ ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി നിൽക്കുന്നതിന്റെയടക്കമുള്ള നിരവധി ചിത്രങ്ങൾ മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കു​വെച്ചു. മുകേഷ് അംബാനി, നിത അംബാനി എന്നിവരുടെ വീട്ടിൽ നടന്ന ഗണേശോത്സവത്തിലും സൽമാൻ പങ്കാളിയായി.

സൽമാൻ ആരതി പൂജ നടത്തിയ ശേഷമാണ് മടങ്ങിയത്. പൂജയില് പങ്കെടുത്ത് മടങ്ങവെ ഗണപതിയുടെ വി​ഗ്രഹവും സൽമാൻ ഖാന് മുഖ്യമന്ത്രി നൽകിയിരുന്നു. അതേസമയം, എല്ലാ വർഷവും നടത്താറുള്ളത് പോലെ ഈ വർഷവും മുംബൈയിലെ അർപിതയുടെ വസതിയിൽ വെച്ച് ഖാൻ സഹോദരന്മാർ ഗണപതി പൂജ നടത്തിയിരുന്നു.

കൂടാതെ നിമജ്ജന ഘോഷയാത്രയിലും പങ്കെടുത്തു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അർപിതയും ഭർത്താവ് ആയുഷ് ശർമ്മയും മക്കളും ഒപ്പം സൽമാനും സഹോദരങ്ങളും മക്കളും ഡാൻസ് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.

അതേസമയം, ‘സിക്കന്ദർ’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൽമാൻ ഖാൻ ഇപ്പോൾ. എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, രശ്മിക മന്ദാന എന്നിവരാണ് നായികമാരായെത്തുന്നത്. 2025ലെ പെരുന്നാൾ ദിനത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

More in Actor

Trending

Malayalam